---
title: "ആദ്യദിനം ആടിത്തിമർത്തു; കടമേരി എം.യു.പി. സ്കൂൾ പ്രവേശനോത്സവം പൊടിപൊടിച്ചു"
english_title: "Kadameri MUP school opening ceremony "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293853/kadameri-mup-school-opening-ceremony"
published_at: "2025-06-02T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683de66de7f29_kadameri_mup.jpg"
keywords: []
---

# ആദ്യദിനം ആടിത്തിമർത്തു; കടമേരി എം.യു.പി. സ്കൂൾ പ്രവേശനോത്സവം പൊടിപൊടിച്ചു

> **Lead Summary:** ആയഞ്ചേരി: അക്ഷരലോകത്തേക്ക് പിച്ചവെച്ചെത്തിയ പിഞ്ചു വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ സംഗീത ലഹരിയിൽ ആടിത്തിമിർത്തത് അധ്യാപകർക്കും രക്ഷിതാക്കൾക്കും കൗതുക കാഴ്ചയായി. കടമേരി എം.യു.പി. സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് പ്രശസ്ത ഗായകൻ റാഫിദ് മലപ്പുറവും സംഘവും സംഗീതവിരുന്ന് അവതരിപ്പിച്ചത്.

## Article Content

ആയഞ്ചേരി: അക്ഷരലോകത്തേക്ക് പിച്ചവെച്ചെത്തിയ പിഞ്ചു വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ സംഗീത ലഹരിയിൽ ആടിത്തിമിർത്തത് അധ്യാപകർക്കും രക്ഷിതാക്കൾക്കും കൗതുക കാഴ്ചയായി. കടമേരി എം.യു.പി. സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് പ്രശസ്ത ഗായകൻ റാഫിദ് മലപ്പുറവും സംഘവും സംഗീതവിരുന്ന് അവതരിപ്പിച്ചത്.

ബഹുവർണ്ണ തോരണങ്ങളും ബലൂണുകളും മറ്റും കൊണ്ടലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് നവാഗതരായ കുരുന്നുകളെ ബാൻഡ് താളമേള ങ്ങളോടെ സ്വീകരിച്ചാനയിച്ചു.

പ്രവേശനോത്സവ പരിപാടി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത് അധ്യക്ഷനായി.

പ്രധാനാധ്യാപകൻ ടി. കെ. നസീർ, മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ, വാർഡ് മെംബർ ടി. കെ. ഹാരിസ്, എ. കെ. സുബൈർ, പി. പ്രേമദാസ്, കെ. രതീഷ്, സി.കെ. മുബാറക്ക് എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളടങ്ങിയ പഠന കിറ്റും പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293853/kadameri-mup-school-opening-ceremony)