നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണം -ആർ.ജെ.ഡി

 നാടിന് ഭീഷണി; ഉപ്പിലാറ മലയിലെ മണ്ണ് ഖനനം നിർത്തണം -ആർ.ജെ.ഡി
Jun 3, 2025 11:38 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കൽ ദിനേന നാടിന് ഭീഷണി ഉയർത്തുകയാണ്. ഈ ഖനന പ്രവർത്തി നിർത്തണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു. യാതൊരു പഠനവും നടത്താതെ ഉപ്പിലാറ മലയിലെ മണ്ണ് ഖനനം ചെയ്യുന്നതിലൂടെ കുന്നിൽ ചരിവിൽ താമസിച്ചു വരുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനുമാണ് ഭീഷണി ഉണ്ടായിരിക്കുന്നത് എന്ന് സ്ഥലം സന്ദർശിച്ച ആർ.ജെ.ഡി നേതൃസംഘം പറഞ്ഞു.

പ്രദേശത്തെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ജനങ്ങൾനേരിടുന്ന ഭീഷണി നേതാക്കളോട് വിശദീകരിച്ചു. വികസനത്തിനുവേണ്ടി ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്ന രീതി നിതീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

ആർ. ജെ.ഡി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, നേതാക്കളായ എ.പി. അമർനാഥ്,കെ.കെ. സുരേഷ്, കൊടക്കലാണ്ടി കൃഷ്ണൻ, എം. ബാലകൃഷ്ണൻ, ഇ. എം. നാണു, എ.ടി.കെ. സുരേഷ്, ഒ.പി. ചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്പ്പിച്ചു.

Soil mining Uppilara Hill should be stopped RJD

Next TV

Related Stories
വടകരയിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

Jun 4, 2025 08:36 PM

വടകരയിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ...

Read More >>
പരിസ്ഥിതി ദിനം; വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും

Jun 4, 2025 06:17 PM

പരിസ്ഥിതി ദിനം; വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും...

Read More >>
കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു

Jun 4, 2025 03:44 PM

കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു

കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ...

Read More >>
 വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു; ജീവനക്കാരൻ അറസ്റ്റിൽ

Jun 4, 2025 03:18 PM

വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു; ജീവനക്കാരൻ അറസ്റ്റിൽ

വടകരയിൽ കടയിൽ സൂക്ഷിച്ച സ്വർണാഭരണം കവർന്ന...

Read More >>
Top Stories










News Roundup






Entertainment News