---
title: "ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്"
english_title: "Kadameri LP Anganwadi opening ceremony"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293921/kadameri-lp-anganwadi-opening-ceremony"
published_at: "2025-06-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e944b4ee8a_anganwadi.jpg"
keywords: []
---

# ചിരിക്കിലുക്കം; കടമേരി എൽ പി അങ്കണവാടിയിൽ നവാഗതർക്ക് വർണ്ണശലഭമായ വരവേൽപ്പ്

> **Lead Summary:** **ആയഞ്ചേരി: **അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി അങ്കണവാടിയിൽ എത്തിച്ചേർന്ന നവാഗതർക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. സമ്മാനപ്പൊതികളും, മധുരപലഹാരങ്ങളുമായ് നാട്ടുകാരും രക്ഷിതാക്കളുമെത്തി.

## Article Content

**ആയഞ്ചേരി: **അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി അങ്കണവാടിയിൽ എത്തിച്ചേർന്ന നവാഗതർക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. സമ്മാനപ്പൊതികളും, മധുരപലഹാരങ്ങളുമായ് നാട്ടുകാരും രക്ഷിതാക്കളുമെത്തി.

അങ്കണവാടിയിലെ കളി ഉപകരണങ്ങളും ഊഞ്ഞാലും തൊട്ടിലും വളരെപ്പെട്ടെന്ന് നവാഗതർ കൈയ്യടക്കി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ നവാഗതരെ മാലയിട്ട് സ്വീകരിച്ചു.

വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക കെ. ആശ ടീച്ചർ, കണ്ണോത്ത് പത്മനാഭൻ, സനില എൻ കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293921/kadameri-lp-anganwadi-opening-ceremony)