---
title: "സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍ ;  എംപ്ലോയബിലിറ്റി സെന്ററില്‍ 5 ന് കൂടികാഴ്ച"
english_title: " Many vacancies in private companies Meeting at the Employability Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29406/many-vacancies-in-private-companies-meeting-at-the-employability-center"
published_at: "2022-03-02T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f7af53015f_employanbility centre.jpg"
keywords: []
---

# സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍ ;  എംപ്ലോയബിലിറ്റി സെന്ററില്‍ 5 ന് കൂടികാഴ്ച

> **Lead Summary:** **കോഴിക്കോട് :** സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 5 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

## Article Content

**കോഴിക്കോട് :** സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 5 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

ഇലക്ട്രീഷ്യന്‍, ഇലക്ട്രീഷ്യന്‍ ട്രെയിനി, എച്ച്.വി.എ.സി. ടെക്‌നീഷ്യന്‍, എച്ച്.ആര്‍ ഇന്റേണ്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് , ഹെല്‍പ്പര്‍, ജനറല്‍ ടെക്‌നീഷ്യന്‍ ഓട്ടോമൊബൈല്‍, അക്കൗണ്ട്‌സ് & ബില്ലിംഗ, ടെലി കോളര്‍ /ഓഫീസ് സ്റ്റാഫ്, യൂണിറ്റ് മാനേജര്‍, അക്കാദമിക് മെന്റര്‍, സെയി സ്മാന്‍, അക്കൗണ്ടന്റ് ട്രെയിനി, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabiltiycetnre എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ & വാട്‌സ്ആപ്പ് നമ്പര്‍: 0495 2370176

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29406/many-vacancies-in-private-companies-meeting-at-the-employability-center)