---
title: "'ക്ലീൻഗ്രോവ്'; കണ്ടൽ കാടുകൾ ശുചീകരിച്ച് എൻഎസ്.എസ് വിദ്യാർത്ഥികൾ"
english_title: "Cleangrove NSS students clean mangrove forests"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294083/cleangrove-nss-students-clean-mangrove-forests"
published_at: "2025-06-03T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f362e0dc48_clean.jpg"
keywords: []
---

# 'ക്ലീൻഗ്രോവ്'; കണ്ടൽ കാടുകൾ ശുചീകരിച്ച് എൻഎസ്.എസ് വിദ്യാർത്ഥികൾ

> **Lead Summary:** > വടകര: നിയം എർത്ത് ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ്റെ കണ്ടൽക്കാട് ശുചീകരണ സംരക്ഷണ പദ്ധതിയായ "ക്ലീൻഗ്രോവ്" ൻ്റെ ഭാഗമായി ബിഡികെ കോഴിക്കോട് അനുപമ മഞ്ചയിൽകടവ്, മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്.എസ് വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ മണിയൂർ തീരദേശ റോഡിന് സമീപമുള്ള കണ്ടൽക്കാടുകൾ ശുചീകരിക്കുകയും ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു.

## Article Content

> വടകര: നിയം എർത്ത് ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ്റെ കണ്ടൽക്കാട് ശുചീകരണ സംരക്ഷണ പദ്ധതിയായ "ക്ലീൻഗ്രോവ്" ൻ്റെ ഭാഗമായി ബിഡികെ കോഴിക്കോട് അനുപമ മഞ്ചയിൽകടവ്, മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്.എസ് വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ മണിയൂർ തീരദേശ റോഡിന് സമീപമുള്ള കണ്ടൽക്കാടുകൾ ശുചീകരിക്കുകയും ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു.

ഭൂമിയിലെ ഏറ്റവും ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽകാടുകൾ തുടർച്ചയായ കയ്യേറ്റങ്ങളും മലിനീകരണവും മൂലം ഇവ നശിച്ചുകൊണ്ടിരിക്കുകയാണ്. കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി കണ്ടൽക്കാടുകൾക്കുണ്ട് അതുവഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും ഇവ ഓക്‌സിജൻ പുറത്ത് വിടുകയും ചെയ്യുന്നു ഗോവയിലും കേരളത്തിലുമായി തുടർച്ചയായി കണ്ടൽക്കാടുകൾ ശുചീകരിക്കുകയും പുനരുജ്ജീവനം നടത്തുകയും ചെയ്യുന്ന പദ്ധതിയായാണ് ക്ളീൻഗ്രോവ് രൂപകൽപ്പന ചെയ്‌തിട്ടിരിക്കുന്നത് .

ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ കണ്ടൽക്കാട് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ നിയം എർത്ത് ഫൌണ്ടേഷൻ പ്രതിനിധി ആദിത്യ വിശദീകരിച്ചു. ബി ഡി കെ കോഴിക്കോട് പ്രധിനിധി ഹസ്സൻ തോടന്നൂർ,മണിയൂർ എച്ച്എസ്എസ് എൻഎസ്എസ് പ്രോഗാം ഓഫീസർ മിനിമോൾ പി ജി, വിജിഷ് മഞ്ചയിൽക്കടവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294083/cleangrove-nss-students-clean-mangrove-forests)