---
title: "മടപ്പള്ളിയില്‍ നിന്നും എക്‌സൈസ്   29.5 ലിറ്റര്‍ മാഹി വിദേശമദ്യം  പിടികൂടി"
english_title: "Excise seized 29.5 liters of Mahi foreign liquor from Madappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29411/excise-seized-295-liters-of-mahi-foreign-liquor-from-madappally"
published_at: "2022-03-02T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f8075102b3_mansoor malappuram.jpg"
keywords: []
---

# മടപ്പള്ളിയില്‍ നിന്നും എക്‌സൈസ്   29.5 ലിറ്റര്‍ മാഹി വിദേശമദ്യം  പിടികൂടി

> **Lead Summary:** വടകര: മാഹിയില്‍ നിന്നും അനധികൃതമായി സ്്കൂട്ടറില്‍ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി.

## Article Content

വടകര: മാഹിയില്‍ നിന്നും അനധികൃതമായി സ്്കൂട്ടറില്‍ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി.

കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ മടപ്പള്ളി കോളേജിന് സമീപത്ത് വെച്ച് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് അന്‍സാരിയും സംഘവും കോഴിക്കോട് എക്‌സൈസ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയിഡിലാണ് മദ്യം പിടികൂടിയത്.

വിദേശമദ്യം കൈവശം വെച്ച് കടത്തിയതിന മലപ്പൂറം തേഞ്ഞിപ്പാല ചേളാരി സ്വദേശി മന്‍സൂറിനെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കെ കോഴിക്കോട് EI & IB  പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷംസുദീന്‍, വിനോദന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29411/excise-seized-295-liters-of-mahi-foreign-liquor-from-madappally)