---
title: " തീക്കളി;വാണിമേലില്‍ രണ്ട് ബൈക്കുകള്‍ അഗ്‌നിക്കിരയാക്കി "
english_title: "Two bikes set on fire  in vanimel "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29412/two-bikes-set-on-fire-in-vanimel"
published_at: "2022-03-02T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f82e4af547_fire .jpg"
keywords: []
---

#  തീക്കളി;വാണിമേലില്‍ രണ്ട് ബൈക്കുകള്‍ അഗ്‌നിക്കിരയാക്കി 

> **Lead Summary:** വാണിമേല്‍: പരപ്പുപാറയില്‍ ഡ്രൈവിങ് സ്‌കൂളിന്റെ രണ്ട് ബൈക്കുകള്‍ അഗ്‌നിക്കിരയാക്കി. ഇന്ന് വെകീട്ട് ആറ് മണിയോടെയാണ് സംഭവം.

## Article Content

വാണിമേല്‍: പരപ്പുപാറയില്‍ ഡ്രൈവിങ് സ്‌കൂളിന്റെ രണ്ട് ബൈക്കുകള്‍ അഗ്‌നിക്കിരയാക്കി. ഇന്ന് വെകീട്ട് ആറ് മണിയോടെയാണ് സംഭവം.

ഡ്രൈവിങ് സ്‌കൂളിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്തിന്റെ ഉടമ കുമാരനാണ് ബൈക്കുകള്‍ക്ക് തീവെച്ചതെന്നാണ് പരാതി. നേരത്തെ ഇയാളും ഡ്രൈവിങ് സ്‌കൂള്‍ അധികൃതരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇതിന്റെ വൈരാഗ്യമാണ് ബൈക്കുകള്‍ കത്തിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നത്. വളയം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29412/two-bikes-set-on-fire-in-vanimel)