---
title: " 'അൽ അദബ്'; കടമേരി റഹ്മാനിയയിൽ പുതിയ അധ്യായന വർഷ പഠനാരംഭം "
english_title: "Al Adab New academic year begins Kadameri Rahmania"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294143/al-adab-new-academic-year-begins-kadameri-rahmania"
published_at: "2025-06-04T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fe317dd01e_rahmania.jpg"
keywords: []
---

#  'അൽ അദബ്'; കടമേരി റഹ്മാനിയയിൽ പുതിയ അധ്യായന വർഷ പഠനാരംഭം 

> **Lead Summary:** **കടമേരി: **കടമേരി റഹ്മാനിയ അറബിക് കോളേജിൽ പുതിയ അധ്യായന വർഷം ക്ലാസിന് തുടക്കം. 'അൽ അദബ് എന്ന പേരിൽ നടന്ന ചടങ്ങ് വൈസ് പ്രിൻസിപ്പൽ ഹനീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു.

## Article Content

**കടമേരി: **കടമേരി റഹ്മാനിയ അറബിക് കോളേജിൽ പുതിയ അധ്യായന വർഷം ക്ലാസിന് തുടക്കം. 'അൽ അദബ് എന്ന പേരിൽ നടന്ന ചടങ്ങ് വൈസ് പ്രിൻസിപ്പൽ ഹനീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു.

വരും വർഷത്തെ മുന്നേറ്റങ്ങളെ കുറിച്ചും സ്ഥാപനത്തിൻറെ നീക്കങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിൻസിപ്പൽ അബ്‌ദുൽ സമദ് കെ. വി. അധ്യക്ഷത വഹിച്ചു. അറബിക് വിഭാഗം മേധാവി റാഷിക്ക് ദാരിമി, ഇംഗ്ലീഷ് വിഭാഗം മേധാവി സാലിം മാസ്റ്റർ, അബ്‌ദുല്ല കെ. വി., യൂനുസ് റഹ്മാനി, ഷഹീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294143/al-adab-new-academic-year-begins-kadameri-rahmania)