---
title: "കത്തിയിട്ട് ഒരു വർഷത്തിലേറെ; കുരിയാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയിൽ"
english_title: " High mast light installed Kuriyadi under threat danger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294150/high-mast-light-installed-kuriyadi-under-threat-danger"
published_at: "2025-06-04T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fe77a60e58_light.jpg"
keywords: []
---

# കത്തിയിട്ട് ഒരു വർഷത്തിലേറെ; കുരിയാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയിൽ

> **Lead Summary:** വടകര: കുരിയാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയിൽ. അഞ്ച് വർഷം മുമ്പ് സ്ഥാപിച്ച വിളക്ക് ഒരു വർഷത്തിലധികമായി കത്തിയിട്ട്. കുരിയാടി ഫിഷറീസ് ഓഫീസിന് സമീപത്താണ് ഇതുള്ളത്. വൈകുന്നേരങ്ങളിൽ പ്രദേശത്തെ മുഴുവൻ കുട്ടികളും ഹൈമാസ്റ്റ് ലൈറ്റിനോട് ചേർന്ന കളിസ്ഥലത്താണ് കളിക്കുന്നത്.

## Article Content

വടകര: കുരിയാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയിൽ. അഞ്ച് വർഷം മുമ്പ് സ്ഥാപിച്ച വിളക്ക് ഒരു വർഷത്തിലധികമായി കത്തിയിട്ട്. കുരിയാടി ഫിഷറീസ് ഓഫീസിന് സമീപത്താണ് ഇതുള്ളത്. വൈകുന്നേരങ്ങളിൽ പ്രദേശത്തെ മുഴുവൻ കുട്ടികളും ഹൈമാസ്റ്റ് ലൈറ്റിനോട് ചേർന്ന കളിസ്ഥലത്താണ് കളിക്കുന്നത്.

ഫിഷറീസ് ഓഫീസിൽ പല കാര്യങ്ങൾക്കായി നൂറ് കണക്കിന് ആളുകളാണ് വരുന്നത്. അത് കൊണ്ട് തന്നെ ഇത് വീണാൽ ആളപായ സാധ്യത കൂടുതലാണ്. ഈ ഹൈമാസ്റ്റ് ലൈറ്റ് സംരക്ഷിക്കാൻ വേണ്ട നടപടി അധികൃതരിൽ നിന്നുണ്ടാകണമെന്ന് കുരിയാടി വാർഡ് കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു വാർഡ് പ്രസിഡന്റ് കെ. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്

സതീശൻ കുരിയാടി, രാജീവൻ.കെ, ദീപക് എൻ.വി, ദിനേശൻ.എൻ, ഷൈജു എൻ.വി, സുർജിത്ത് കെ.വി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294150/high-mast-light-installed-kuriyadi-under-threat-danger)