---
title: "മേപ്പയ്യൂരിൽ ഏഴ് വയസുകാരിക്ക് നേരെ  തെരുവ് നായ്ക്കളുടെ ആക്രമണം; ഗുരുതര  പരിക്ക് "
english_title: "Stray dogs attack seven year old girl Meppayyur injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294167/stray-dogs-attack-seven-year-old-girl-meppayyur-injured"
published_at: "2025-06-04T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ff3e88b954_dog.jpg"
keywords: []
---

# മേപ്പയ്യൂരിൽ ഏഴ് വയസുകാരിക്ക് നേരെ  തെരുവ് നായ്ക്കളുടെ ആക്രമണം; ഗുരുതര  പരിക്ക് 

> **Lead Summary:** **മേപ്പയ്യൂർ: ** കോഴിക്കോട് ഏഴ് വയസുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. കോഴിക്കോട് മേപ്പയ്യൂർ കൊഴുക്കല്ലൂരിലാണ് സംഭവം. കൊഴുക്കല്ലൂർ സ്വദേശി അനീഷിൻ്റെ മകൾ ആൻവിയയ്ക്കാണ് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

## Article Content

**മേപ്പയ്യൂർ: ** കോഴിക്കോട് ഏഴ് വയസുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. കോഴിക്കോട് മേപ്പയ്യൂർ കൊഴുക്കല്ലൂരിലാണ് സംഭവം. കൊഴുക്കല്ലൂർ സ്വദേശി അനീഷിൻ്റെ മകൾ ആൻവിയയ്ക്കാണ് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

പല്ല് തേയ്ക്കാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കഴുത്തിനും കൈക്കും ആണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294167/stray-dogs-attack-seven-year-old-girl-meppayyur-injured)