---
title: "ചൊവ്വാപുഴ തീരത്തെ 10 ഏക്കര്‍ ഇനി  മണിയൂരിന് സ്വന്തം ; ഭൂമി ഏറ്റെടുക്കല്‍  പ്രഖ്യാപനം നടത്തി"
english_title: "The acquisition of ten acres of unclaimed land was announced"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29419/the-acquisition-of-ten-acres-of-unclaimed-land-was-announced"
published_at: "2022-03-02T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f92b15d98b_chovya river .jpg"
keywords: []
---

# ചൊവ്വാപുഴ തീരത്തെ 10 ഏക്കര്‍ ഇനി  മണിയൂരിന് സ്വന്തം ; ഭൂമി ഏറ്റെടുക്കല്‍  പ്രഖ്യാപനം നടത്തി

> **Lead Summary:** മണിയൂര്‍: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചൊവ്വാപുഴ തീരത്ത് പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടു കിടക്കുന്ന പത്ത് ഏക്കറോളം ഭൂമി ഏറ്റെടുക്കല്‍ പ്രഖ്യാപനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ.വി.അബ്ദുല്‍ ലത്തീഫും വടകര തഹസില്‍ദാര്‍ കെ.കെ.പ്രസീല്‍ കുമാറും ചേര്‍ന്ന് നടത്തി.

## Article Content

മണിയൂര്‍: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചൊവ്വാപുഴ തീരത്ത് പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടു കിടക്കുന്ന പത്ത് ഏക്കറോളം ഭൂമി ഏറ്റെടുക്കല്‍ പ്രഖ്യാപനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ.വി.അബ്ദുല്‍ ലത്തീഫും വടകര തഹസില്‍ദാര്‍ കെ.കെ.പ്രസീല്‍ കുമാറും ചേര്‍ന്ന് നടത്തി.

ഇത്രയധികം ഭൂമി വളരെ ചെറിയ സമയത്തിനുള്ളില്‍ ഏറ്റെടുത്ത മണിയൂര്‍ പഞ്ചായത്ത് ഭരണസമിതിയെ ഇരുവരും പ്രശംസിച്ചു.ഏറ്റെടുത്ത ഭൂമിയില്‍ ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൂറിസ്റ്റ് വില്ലേജും ജൈവ വൈവിധ്യ പാര്‍ക്കും കണ്ടല്‍ക്കാടുകളും തൊഴിലുറപ്പ് പദ്ധതിയുടെ നഴ്‌സറിയും സ്ഥാപിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് അറിയിച്ചു.

സെക്രട്ടറി സജിത് കുമാര്‍ എം.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ശോഭന സ്വാഗതം പറഞ്ഞു.എം.ശ്രീലത,കെ.വി രാഘവന്‍,എം.ജയപ്രഭ,കെ.ശശിധരന്‍ മാസ്റ്റര്‍,പ്രമോദ് മൂഴിക്കല്‍,പി.കെ ദിവാകരന്‍ മാസ്റ്റര്‍,സി.ടി.ബാബുരാജ്,സി.വിനോദന്‍ എന്നിവര്‍ സംസാരിച്ചു.കെ.വി സത്യന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29419/the-acquisition-of-ten-acres-of-unclaimed-land-was-announced)