പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമം; തിരുവള്ളൂർ സ്വദേശി പിടിയിൽ

 പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമം; തിരുവള്ളൂർ സ്വദേശി പിടിയിൽ
Jun 4, 2025 02:11 PM | By Jain Rosviya

വടകര: ( vatakara.truevisionnews.com) പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശി ഷാഹിദ് അബ്ദുള്ളയാണ് ടൗൺ പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് നിയമപരമായ രേഖകളില്ലാതെ കവറുൾപ്പടെ മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പാളയത്തെ ഇമ്പീരിയൽ ലോജ്‌ഡിൽ വെച്ചാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. കഞ്ചാവ് കൈ വശം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ടൗൺ എസ് ഐ സുലൈമാൻ ബി യുടെ നേതൃത്വത്തിൽ ലോജ്‌ഡിൽ പരിശോധന നടത്തിയത്.

ദേഹപരിശോധനക്കിടെ പ്രതി പെട്ടന്ന് പ്രകോപിതനാവുകയും അരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Thiruvallur native arrested attempting swallow packet containing ganja during police Inspection

Next TV

Related Stories
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു

Jun 5, 2025 07:28 PM

കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ...

Read More >>
Top Stories










News Roundup