---
title: " വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു; ജീവനക്കാരൻ അറസ്റ്റിൽ"
english_title: "24 pounds gold jewellery stolen from shop Vadakara employee arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294215/24-pounds-gold-jewellery-stolen-from-shop-vadakara-employee-arrested"
published_at: "2025-06-04T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684017655aeb0_arrest.jpg"
keywords: []
---

#  വടകരയിൽ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്നു; ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **വടകര : ** കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ . കൂരിയാട് സ്വദേശി സുനിൽ ആണ് പിടിയിലായത് .

## Article Content

**വടകര : ** കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ . കൂരിയാട് സ്വദേശി സുനിൽ ആണ് പിടിയിലായത് .

വടകര മാർക്കെറ്റ് റോഡിലെ ഗിഫ്റ് ഹൗസ് സ്കൂൾ ഓഫ് സ്റ്റേഷനറിയിലാണ് മോഷണം നടന്നത് . കടയുടമ ലോക്കറിൽ വെക്കുന്നതിനായി കടയിൽ സൂക്ഷിച്ചതായിരുന്നു സ്വർണ്ണം . 35 വർഷത്തോളമായി കടയിലെ ജീവനക്കാരനായിരുന്നു സുനിൽ .

വിവാഹ ആവിശ്യത്തിനായി എടുത്ത സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമെല്ലെന്ന് ഓർത്ത് ലോക്കറിൽ വെക്കാൻ കടയിൽ സൂക്ഷിച്ചതായിരുന്നു കടയുടമ , ഈ കാര്യം സുനിലിന് അറിയാമായിരുന്നു . കടയുടമ ഗീതാരാജേന്ദ്രന്റെ പരാതിയിലാണ് ജീവനക്കാരൻ അറസ്റ്റിലായത് .പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294215/24-pounds-gold-jewellery-stolen-from-shop-vadakara-employee-arrested)