---
title: "കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു"
english_title: " bedridden young man died during treatment hospital vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294224/bedridden-young-man-died-during-treatment-hospital-vadakara-"
published_at: "2025-06-04T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68401d61a6b4d_death.jpg"
keywords: []
---

# കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു

> **Lead Summary:** വടകര : ഇരുപത് വർഷത്തിലേറെയായി കിടപ്പിലായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. തിരുവള്ളൂർ ശാന്തിനഗറിൽ കുരുന്തച്ചോടി വിനീഷ് ആണ് മരിച്ചത്. വീട്ടിൽ നിന്ന് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

## Article Content

വടകര : ഇരുപത് വർഷത്തിലേറെയായി കിടപ്പിലായ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. തിരുവള്ളൂർ ശാന്തിനഗറിൽ കുരുന്തച്ചോടി വിനീഷ് ആണ് മരിച്ചത്. വീട്ടിൽ നിന്ന് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നീട് ചികിത്സയെ തുടർന്ന് കിടപ്പിലാകുകയായിരുന്നു. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദ്ദേഹം അല്പസമയത്തിനകം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

അച്ഛൻ: കണ്ണൻ, അമ്മ: നാരായണി. സഹോദരങ്ങൾ: ബിജു , കനക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294224/bedridden-young-man-died-during-treatment-hospital-vadakara-)