---
title: "ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വെള്ളക്കെട്ട്; പ്രത്യേക ഭരണ സമിതി യോഗം വിളിക്കണം -എൽ ഡി എഫ്"
english_title: "Waterlogging front Ayanchery Panchayath office Special administrative committee meeting should be called LDF"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294228/waterlogging-front-ayanchery-panchayath-office-special-administrative-committee-meeting-should-be-called-ldf"
published_at: "2025-06-04T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684020895513b_watterlogging.jpg"
keywords: []
---

# ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വെള്ളക്കെട്ട്; പ്രത്യേക ഭരണ സമിതി യോഗം വിളിക്കണം -എൽ ഡി എഫ്

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് നടത്തിയ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായ് പി ഡബ്ലു ഡി റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയ്ക്ക് രണ്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായ് പ്രത്യേക ഭരണ സമിതി യോഗം വിളിച്ച് ചേർക്കണമെന്ന് എൽ ഡി എഫ് മെമ്പർമാർ പ്രസിഡണ്ടിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് നടത്തിയ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായ് പി ഡബ്ലു ഡി റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയ്ക്ക് രണ്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായ് പ്രത്യേക ഭരണ സമിതി യോഗം വിളിച്ച് ചേർക്കണമെന്ന് എൽ ഡി എഫ് മെമ്പർമാർ പ്രസിഡണ്ടിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

കടമേരി റോഡിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ മഴ തുടങ്ങിയത് മുതൽ വെള്ളക്കെട്ടാണ്. വാഹന ഗതാഗതം തടസ്സപ്പെടുന്നു. ഇരു ചക്ര വാഹനങ്ങളിൽ പോവുന്നവർ വെള്ളത്തിൽ വീണ് അപകടം പറ്റുന്നത് നിത്യ സംഭവമാവുന്നു. വെള്ളത്തിലൂടെ കടന്ന് പോവുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച് സാമ്പത്തിക നഷ്ടമുണ്ടാവുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പരിഹാരവും കാണാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു

പഞ്ചായത്ത് രാജ് നിയമം 161 ൽ 1 (എ )വകുപ്പ് പ്രകാരം ഒരു പ്രത്യേക ആവശ്യമുന്നയിച്ച് ഭരണസമിതി അംഗങ്ങളിൽ മൂന്നിൽ ഒരു ഭാഗം കത്ത് നൽകിയാൽ പ്രത്യേക ഭരണ സമിതി യോഗം വിളിച്ച് ചേർക്കണമെന്ന നിയമപ്രകാരമാണ് എൽ ഡി എഫ് മെമ്പർമാർ പ്രസിഡണ്ടിന് കത്ത് നൽകിയത്.

പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർമാരായ ശ്രീലത എൻ പി , സുധസുരേഷ് ,പ്രബിത അണിയോത്ത്, ടി സജിത്ത്, പി രവീന്ദ്രൻ,ലിസ പുനയംകോട്ട് എന്നിവരാണ് നോട്ടിസ് നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294228/waterlogging-front-ayanchery-panchayath-office-special-administrative-committee-meeting-should-be-called-ldf)