---
title: "പരിസ്ഥിതി ദിനം; വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും "
english_title: "Environment Day Students houses will be made green houses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294248/environment-day-students-houses-will-be-made-green-houses"
published_at: "2025-06-04T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68404085e108c_manlil_mohanan.jpg"
keywords: []
---

# പരിസ്ഥിതി ദിനം; വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും 

> **Lead Summary:** വടകര : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി. ഇ.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കാൻ തീരുമാനമെടുത്തു . പരിപാടി പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി. ഇ.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കാൻ തീരുമാനമെടുത്തു . പരിപാടി പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ കെ. സജിത അധ്യക്ഷത വഹിച്ചു .എം .കെ. ബിന്ദു , അൻഫാദ്, തേജു ലക്ഷ്മി, നെഹാ ന ഫാത്തിമ സംസാരിച്ചു. വിദ്യാർത്ഥികളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അജൈവ മാലിന്യങ്ങൾ വീടുകളിൽ  പെട്ടികളിലോ ബിന്നുകളിലോ യഥാക്രമം പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചില്ല് കുപ്പികൾ ,തുണി -ബാഗ് തുടങ്ങിയവ സൂക്ഷിച്ച് ഹരിത കർമ്മ സേനക്ക് കൈമാറണം.

ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റാൻ സംവിധാനം വേണം. ഇത് ഫോട്ടോയെടുത്ത് സ്കൂൾ കോഡിനേറ്റർക്ക് അപ്‌ലോഡ് ചെയ്യണം. ഇതിൽ മികച്ച 10പേർക്ക് സമ്മാനം നൽകും. ഷെറീന ജൂലിയറ്റ് സ്വാഗതവുംദിൽന ദിലീപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294248/environment-day-students-houses-will-be-made-green-houses)