വടകര: മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസ് പിടിയിൽ . അഴിയൂർ ഹാജിയാർ പള്ളി സ്വദേശി കുളങ്ങര വീട്ടിൽ അഭിലാഷ് , അഴിയൂർ ചുങ്കം വളച്ചോട്ടിൽ നസറുദ്ദീൻ എന്നിവരാണ് പിടിയിലായത് .
ഇവരിൽ നിന്ന് 3.5 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ഇന്ന് പുലർച്ചെ അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം പെട്രോളിംഗ് നടത്തവെ സംശയാസ്പദമായി കണ്ട വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു . വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Two youths arrested methamphetamine Vadakara