---
title: "അനാമികയുടെ കവിതാ സമാഹാരം 'ഉന്നാവ് ' പ്രകാശനം ചെയ്തു"
english_title: "Anamika's collection of poems 'Unnavu' has been released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29430/anamikas-collection-of-poems-unnavu-has-been-released"
published_at: "2022-03-02T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621fa3487b192_anamika photo.jpg"
keywords: []
---

# അനാമികയുടെ കവിതാ സമാഹാരം 'ഉന്നാവ് ' പ്രകാശനം ചെയ്തു

> **Lead Summary:**  വടകര: മാസ്റ്റേഴ്‌സ് അക്കാദമി കല്ലാച്ചിയിലെ, ബിരുദ വിദ്യാര്‍ത്ഥിനി അനാമികയുടെ ' ഉന്നാവ് ' കവിതാ സമാഹാരം പ്രകാശനം ചെയ്തു.

## Article Content

 വടകര: മാസ്റ്റേഴ്‌സ് അക്കാദമി കല്ലാച്ചിയിലെ, ബിരുദ വിദ്യാര്‍ത്ഥിനി അനാമികയുടെ ' ഉന്നാവ് ' കവിതാ സമാഹാരം പ്രകാശനം ചെയ്തു.

അധ്യാപകരുടെയും സഹപാഠികളുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 27 കവിതകളുടെ സമാഹാരമായ ഉന്നാവ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗോപീ നാരായണന്‍ പ്രകാശനം ചെയ്തു.

പ്രിന്‍സിപ്പാള്‍ സി എച്ച് ഗോപാലന്‍ പുസ്തകം സ്വീകരിച്ചു. പി കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. സി ജി ഷാജി, എം അനീഷ് , രാജന്‍, സോണി കുമ്പളച്ചോല, അനാമിക എന്നിവര്‍ സംസാരിച്ചു.

കാലികതയ്ക്കപ്പുറം പുരുഷാധിപത്യ, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധിക്കുന്ന അനാമിക ഇടപെടല്‍ സാഹിത്യ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29430/anamikas-collection-of-poems-unnavu-has-been-released)