---
title: "കുരുന്നുകളെ വരവേൽക്കാൻ; ജീവൻ തുടിക്കുന്ന ചുമർചിത്രങ്ങളുമായി കടമേരി എം.യു. പി സ്കൂൾ "
english_title: "Kadameri MUP School murals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294362/kadameri-mup-school-murals"
published_at: "2025-06-05T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684120ec9feab_murals.jpg"
keywords: []
---

# കുരുന്നുകളെ വരവേൽക്കാൻ; ജീവൻ തുടിക്കുന്ന ചുമർചിത്രങ്ങളുമായി കടമേരി എം.യു. പി സ്കൂൾ 

> **Lead Summary:** **കടമേരി: ** ജീവൻ തുടിക്കുന്ന ചുമർചിത്രങ്ങളുടെ മായക്കാഴ്ചയിൽ മനം കവർന്നിരിക്കുകയാണ് കടമേരി എം.യു.പി. സ്കൂളിലെ കുരുന്നു ബാല്യങ്ങൾ. സ്കൂൾ പ്രവേശനോത്സവത്തിന്റെ മുന്നോടിയായാണ് എൽ.പി. വിഭാഗം ചുമരുകളിൽ വർണ്ണമനോഹര ചിത്രങ്ങൾ വരച്ചത്.

## Article Content

**കടമേരി: ** ജീവൻ തുടിക്കുന്ന ചുമർചിത്രങ്ങളുടെ മായക്കാഴ്ചയിൽ മനം കവർന്നിരിക്കുകയാണ് കടമേരി എം.യു.പി. സ്കൂളിലെ കുരുന്നു ബാല്യങ്ങൾ. സ്കൂൾ പ്രവേശനോത്സവത്തിന്റെ മുന്നോടിയായാണ് എൽ.പി. വിഭാഗം ചുമരുകളിൽ വർണ്ണമനോഹര ചിത്രങ്ങൾ വരച്ചത്.

കുട്ടികൾക്ക് അവർക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും അതോടൊപ്പം പക്ഷികളും മൃഗങ്ങളും പൂവും പൂമ്പാറ്റയും അരുവികളുമാണ് ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങൾ വരച്ചത്.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കളിച്ചുല്ലസിക്കാനായി ചിൽഡ്രൻസ് പാർക്കും പൂന്തോട്ട ഇരിപ്പിടങ്ങളും നേരത്തെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. തോടന്നൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമാണ് കടമേരി എം.യു.പി. സ്കൂൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294362/kadameri-mup-school-murals)