---
title: "'വലയാലിൻ അശ്‌ർ'; കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ അറഫ കോൺഫറൻസ് സംഘടിപ്പിച്ചു "
english_title: "Walayalin Ashr Arafa Conference organized Kadameri Rahmania Womens Campus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294366/walayalin-ashr-arafa-conference-organized-kadameri-rahmania-womens-campus"
published_at: "2025-06-05T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684125dc9c9ae_arafa_conference.jpg"
keywords: []
---

# 'വലയാലിൻ അശ്‌ർ'; കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ അറഫ കോൺഫറൻസ് സംഘടിപ്പിച്ചു 

> **Lead Summary:** **കടമേരി: ** 'വലയാലിൻ അശ്‌ർ' എന്ന പ്രമേയത്തിൽ കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ അറഫ കോൺഫറൻസ് സംഘടിപ്പിച്ചു. റാളിയ ശരിഅത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ ഉസ്താദ് ഹനീഫ റഹ്മാനിയുടെ അധ്യക്ഷത വഹിച്ചു. ആർ. എ. കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ സമദ് മാസ്റ്റർ കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**കടമേരി: ** 'വലയാലിൻ അശ്‌ർ' എന്ന പ്രമേയത്തിൽ കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ അറഫ കോൺഫറൻസ് സംഘടിപ്പിച്ചു. റാളിയ ശരിഅത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ ഉസ്താദ് ഹനീഫ റഹ്മാനിയുടെ അധ്യക്ഷത വഹിച്ചു. ആർ. എ. കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ സമദ് മാസ്റ്റർ കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിച്ചു.

> സിദ്ദീഖ് റഹ്മാനി പാക്കണ "അറഫ മാനവികതയുടെ അമൂല്യ പ്രഖ്യാപനം", റാഷിഖ് ദാരിമി കിഴിശ്ശേരി "മില്ലത്ത് ഇബ്രാഹിം", എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. അറഫയുടെ സന്ദേശം നവതലമുറയിൽ എത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് സമ്മേളനം ഐക്യഭാവത്തോടെ വ്യക്തമാക്കി. റാളിയ വകുപ്പ് മേധാവി ഫസീഹ് അശ്അരി സ്വാഗതവും ശഹീർ ഹസനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294366/walayalin-ashr-arafa-conference-organized-kadameri-rahmania-womens-campus)