---
title: "ടു മില്യൺ പ്ലെഡ്ജ്; ആയഞ്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ, സംഘാടക സമിതി രൂപീകരിച്ചു"
english_title: "Two million pledge Anti drug pledge campaign Ayanchery organizing committee formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294399/two-million-pledge-anti-drug-pledge-campaign-ayanchery-organizing-committee-formed"
published_at: "2025-06-05T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68413abb5dd7f_antri_drug_campaign.jpg"
keywords: []
---

# ടു മില്യൺ പ്ലെഡ്ജ്; ആയഞ്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ, സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ആയഞ്ചേരി: **സമൂഹത്തിൽ വർദ്ധിച്ചുവരുന്ന രാസലഹരി ഉപയോഗത്തിനെതിരെ ജില്ലയിലെ 20 ലക്ഷം ജനങ്ങളെ അണിനിരത്തി, അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26ന് ടു മില്യൺ പ്ലെഡ്ജ് എന്ന പേരിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായ് 12-ാം വാർഡിൽ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**ആയഞ്ചേരി: **സമൂഹത്തിൽ വർദ്ധിച്ചുവരുന്ന രാസലഹരി ഉപയോഗത്തിനെതിരെ ജില്ലയിലെ 20 ലക്ഷം ജനങ്ങളെ അണിനിരത്തി, അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26ന് ടു മില്യൺ പ്ലെഡ്ജ് എന്ന പേരിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായ് 12-ാം വാർഡിൽ സംഘാടക സമിതി രൂപീകരിച്ചു.

കടമേരി എൽ പി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീഖ് കെ, പ്രധാന അധ്യാപിക ആശടീച്ചർ, സി.ഡി എസ്സ് അംഗം നിഷ.പി, ഇ.കെ ബാലൻ, ബിജില തുണ്ടിയിൽ, സനില എൻ.കെ, മല്ലിക ജി.കെ, ഷിജിന , ഷീജ കെ എന്നിവർ സംസാരിച്ചു.

സ്കൂൾ, അംഗൻവാടി, സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽകൂട്ടങ്ങൾ എന്നിവിടങ്ങളിൽ പ്രതിജ്ഞ എടുക്കുന്നതിനും, മാക്കം മുക്ക് ബസ്സ് സ്റ്റോപ്പിന് സമീപം കേന്ദ്രീകരിച്ച് ജനകീയപ്രതിജ്ഞ എടുക്കാനും തീരുമാനിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ചെയർമാനും, കെ. മോഹനൻ മാസ്റ്റർ കൺവീനറുമായ് 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294399/two-million-pledge-anti-drug-pledge-campaign-ayanchery-organizing-committee-formed)