---
title: " 'എൻറെ മരം എൻറെ കൈകളാൽ'; പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ തീർത്ത് ഓർക്കാട്ടേരി എൽ പി സ്കൂൾ"
english_title: "Orkattery LP School plants trees Environment Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294453/orkattery-lp-school-plants-trees-environment-day"
published_at: "2025-06-05T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68415704ee0cd_orkkatteri_lp_school.jpg"
keywords: []
---

#  'എൻറെ മരം എൻറെ കൈകളാൽ'; പരിസ്ഥിതി ദിനത്തിൽ വൃക്ഷങ്ങൾ തീർത്ത് ഓർക്കാട്ടേരി എൽ പി സ്കൂൾ

> **Lead Summary:** **ഓർക്കാട്ടേരി: **പരിസ്ഥിതി ദിനത്തിൽ എന്നും ഓർക്കാൻ കുഞ്ഞുകൈകളാൽ നൂറുകണക്കിന് വൃക്ഷ കട്ടൗട്ടുകൾ നിർമ്മിച്ച് ഓർക്കാട്ടേരി എൽപി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. 'എൻറെ മരം എൻറെ കൈകളാൽ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് നൂറുകണക്കിന് മനോഹരമായ വൃക്ഷങ്ങൾ നിർമ്മിച്ച് വിസ്മയം തീർത്തത്.

## Article Content

**ഓർക്കാട്ടേരി: **പരിസ്ഥിതി ദിനത്തിൽ എന്നും ഓർക്കാൻ കുഞ്ഞുകൈകളാൽ നൂറുകണക്കിന് വൃക്ഷ കട്ടൗട്ടുകൾ നിർമ്മിച്ച് ഓർക്കാട്ടേരി എൽപി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. 'എൻറെ മരം എൻറെ കൈകളാൽ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് നൂറുകണക്കിന് മനോഹരമായ വൃക്ഷങ്ങൾ നിർമ്മിച്ച് വിസ്മയം തീർത്തത്.

വൃക്ഷരൂപങ്ങൾ വെട്ടിയെടുത്തും അതിന് മനോഹരമായ നിറങ്ങൾ നൽകിയും വിദ്യാർത്ഥികൾ അവരവരുടെ വൃക്ഷങ്ങളെ മനോഹരമാക്കി. രാവിലെ സ്കൂളിൽ ചേർന്ന അസംബ്ലിയിൽ വച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ റീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലി കൊടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294453/orkattery-lp-school-plants-trees-environment-day)