---
title: "ലോക ക്ഷീര ദിനം; ചോറോട് കർഷകർക്ക് കിറ്റ് വിതരണം ചെയ്തു"
english_title: "World Milk Day Kits distributed farmers chorodu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294496/world-milk-day-kits-distributed-farmers-chorodu"
published_at: "2025-06-05T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68418045a43ba_kit.jpg"
keywords: []
---

# ലോക ക്ഷീര ദിനം; ചോറോട് കർഷകർക്ക് കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിൽ ലോക ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് മികച്ച ക്ഷീര കർഷകർക്ക് കിറ്റ് വിതരണം നൽകി. പഞ്ചായത്ത് ഓഫീസിൽ നടത്തിയ പരിപാടിയിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിൽ ലോക ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് മികച്ച ക്ഷീര കർഷകർക്ക് കിറ്റ് വിതരണം നൽകി. പഞ്ചായത്ത് ഓഫീസിൽ നടത്തിയ പരിപാടിയിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സി ഡി എസ് ചെയർ പേഴ്സൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറീ രാജീവൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി പഞ്ചായത്ത് മെമ്പർമാരായ സജിതകുമാരി റീന ലളിത ഗോവിന്ദാലയം എന്നിവരും കൂടാതെ സിഡിഎസ് മെമ്പർമാർ കമ്മ്യൂണിറ്റി കൗൺസിലർ എംഇസി അക്കൗണ്ടന്റ് കോസ്റ്റൽ വളണ്ടിയർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294496/world-milk-day-kits-distributed-farmers-chorodu)