---
title: "കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു"
english_title: " Planting fruit trees World Environment Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294514/planting-fruit-trees-world-environment-day-new"
published_at: "2025-06-05T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841a2a42b4a1_june_5.jpg"
keywords: []
---

# കൈകോർക്കാം കാവലാകാം; ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷത്തൈ നട്ടു

> **Lead Summary:** **തോടന്നൂർ: **കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ഫലവൃക്ഷത്തൈ നട്ട് തോടന്നൂർ യുപി സ്കൂളിൽ തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഹാജറ ഉദ്ഘാടനം ചെയ്തു.

## Article Content

**തോടന്നൂർ: **കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ഫലവൃക്ഷത്തൈ നട്ട് തോടന്നൂർ യുപി സ്കൂളിൽ തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഹാജറ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട്.ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സജിത്ത്.സി.ആർ,കൃഷി ഓഫീസർ അഞ്ജലി പി, കൃഷി അസിസ്റ്റന്റ് രൂപ എം എം, വാർഡ് മെമ്പർ സബിത മണക്കുനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294514/planting-fruit-trees-world-environment-day-new)