---
title: "നാളെയുടെ തണലാകാം; തിരുമന എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വേറിട്ടതായി"
english_title: " Environment Day celebration Thirumana LP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294516/environment-day-celebration-thirumana-lp-school"
published_at: "2025-06-05T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841a58992d16_environment.jpg"
keywords: []
---

# നാളെയുടെ തണലാകാം; തിരുമന എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വേറിട്ടതായി

> **Lead Summary:** **വില്യാപ്പള്ളി: ** തിരുമന എൽ പി സ്കൂൾ പരിസ്ഥിതിദിനം ആചരിച്ചു. കെ എസ് എസ് പി യു വില്യാപ്പള്ളി യൂണിറ്റ് കമ്മറ്റിയുമായി ചേർന്ന് ഒരുക്കിയ പരിപാടി വേറിട്ടതായി. സ്‌കൂൾ മുറ്റത്ത് തണൽ മരങ്ങൾ നട്ടു. ഇതിൻ്റെ പരിപാലനം സ്കൂൾ കുട്ടികൾ ഏറ്റെടുത്തു.

## Article Content

**വില്യാപ്പള്ളി: ** തിരുമന എൽ പി സ്കൂൾ പരിസ്ഥിതിദിനം ആചരിച്ചു. കെ എസ് എസ് പി യു വില്യാപ്പള്ളി യൂണിറ്റ് കമ്മറ്റിയുമായി ചേർന്ന് ഒരുക്കിയ പരിപാടി വേറിട്ടതായി. സ്‌കൂൾ മുറ്റത്ത് തണൽ മരങ്ങൾ നട്ടു. ഇതിൻ്റെ പരിപാലനം സ്കൂൾ കുട്ടികൾ ഏറ്റെടുത്തു.

തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസ് കെ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോച്ചേരി രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മനോജ് കുമാർ സ്വാഗതവും ജയചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294516/environment-day-celebration-thirumana-lp-school)