---
title: "ആദ്യാക്ഷരം നുണയാൻ; മനം നിറയെ മധുരവും കൈ നിറയെ സമ്മാനങ്ങളുമായി അങ്കണവാടി പ്രവേശനോത്സവം "
english_title: "Anganwadi entrance festival keeriyangadi anganvadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294649/anganwadi-entrance-festival-keeriyangadi-anganvadi"
published_at: "2025-06-06T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68428c92a39e6_anganvadi.jpg"
keywords: []
---

# ആദ്യാക്ഷരം നുണയാൻ; മനം നിറയെ മധുരവും കൈ നിറയെ സമ്മാനങ്ങളുമായി അങ്കണവാടി പ്രവേശനോത്സവം 

> **Lead Summary:** **കടമേരി: (vatakara.truevisionnews.com**) അറിവിന്റെ ആദ്യാക്ഷരം നുണയാൻ അമ്മമാരുടെ കൈപിടിച്ച് അങ്കണവാടിയിലെത്തിയ കുരുന്നുകളെ നിറ ഹൃദയത്തോടെ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടി അങ്കണവാടി സ്വീകരിച്ചു. വർണ്ണവൈവിധ്യങ്ങളിൽ തീർത്ത ക്ലാസ് മുറിയും കളിക്കോപ്പുകളും പുതിയ കളിക്കൂട്ടുകാരും കുരുന്നുകളുടെ മനസ്സിന് കുളിര് പകർന്നു. കുറുമ്പും കുസൃതിയും കാട്ടി അങ്കണവാടിയുടെ അന്തരീക്ഷത്തെ ജീവസുറ്റതാക്കി.

## Article Content

**കടമേരി: (vatakara.truevisionnews.com**) അറിവിന്റെ ആദ്യാക്ഷരം നുണയാൻ അമ്മമാരുടെ കൈപിടിച്ച് അങ്കണവാടിയിലെത്തിയ കുരുന്നുകളെ നിറ ഹൃദയത്തോടെ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടി അങ്കണവാടി സ്വീകരിച്ചു. വർണ്ണവൈവിധ്യങ്ങളിൽ തീർത്ത ക്ലാസ് മുറിയും കളിക്കോപ്പുകളും പുതിയ കളിക്കൂട്ടുകാരും കുരുന്നുകളുടെ മനസ്സിന് കുളിര് പകർന്നു. കുറുമ്പും കുസൃതിയും കാട്ടി അങ്കണവാടിയുടെ അന്തരീക്ഷത്തെ ജീവസുറ്റതാക്കി.

നവാഗതരായ കുരുന്നുകൾക്ക് മധുരപലഹാരങ്ങളും പായസവും കൈ നിറയെ സമ്മാനങ്ങളും നൽകിയാണ് വരവേറ്റത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടി അങ്കണവാടി പ്രവേശനോത്സവം വാർഡ് മെമ്പർ ടി. കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു.

അങ്കണവാടി ടീച്ചർ എം.എസ്. സുനിത അധ്യക്ഷയായി. വർക്കർ പി.ടി.കെ. ജയശ്രീ, ടി.പി. കുഞ്ഞാലി മാസ്റ്റർ, രക്ഷിതാക്കളായ ടി.കെ. അസീറ ടീച്ചർ, പി.നിഖില, സി. എച്ച്. റസ് ല, കെ.കെ.ഷിഖ, മൈമൂനത്ത് പാലോറ, റൈഹാനത്ത് പനങ്ങാട്ട്, ഷഫീല പാലോറ, ഷാഹിദ, സ്നേഹ വേളത്ത്, ആതിര പുതിയോട്ടിൽ എന്നിവർ സംബന്ധിച്ചു.

തുടർന്ന് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രവേശനോത്സവറാലി നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294649/anganwadi-entrance-festival-keeriyangadi-anganvadi)