---
title: "മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ "
english_title: " Govt Sanskrit Higher Secondary School Meppayil celebrates Environment Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294681/govt-sanskrit-higher-secondary-school-meppayil-celebrates-environment-day"
published_at: "2025-06-06T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842a89d60079_meppayil_school.jpg"
keywords: []
---

# മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ 

> **Lead Summary:** **വടകര: **മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ ആചരിച്ച പരിസ്ഥിതി ദിനം ശ്രദ്ധേയമായി. രാവിലെ സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സൈക്ക് മാസ്റ്റർ പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും വിവരിച്ചു. സീനിയർ അസിസ്റ്റന്റ്റ് ഗിരീഷ് മാസ്റ്റർ, ജ്യോതി ടീച്ചർ, അനുശ്രീ ടിച്ചർ എന്നിവർ സംസാരിച്ചു.

## Article Content

**വടകര: **മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ ആചരിച്ച പരിസ്ഥിതി ദിനം ശ്രദ്ധേയമായി. രാവിലെ സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സൈക്ക് മാസ്റ്റർ പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും വിവരിച്ചു. സീനിയർ അസിസ്റ്റന്റ്റ് ഗിരീഷ് മാസ്റ്റർ, ജ്യോതി ടീച്ചർ, അനുശ്രീ ടിച്ചർ എന്നിവർ സംസാരിച്ചു.

ഒൻപതാം ക്ലാസ്സിലെ ലാമിയ എസ് രാജ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. പരിസ്ഥിതി ഇന്ന് നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും എന്ന വിഷയത്തെപ്പറ്റി കാർത്തിക്ക് ജെഡി സംസാരിച്ചു.

ജയകൃഷ്ണൻ മാസ്റ്റർ, ജസ്ന ടിച്ചർ, ബിജിനടീച്ചർ, സിന്ധു ടീച്ചർ എന്നിവർ പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.തുടർന്ന് സംസ്കൃതം സ്കൂൾ ഗ്രീൻ ആർമി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. മരം ഒരു വരം എന്ന വാക്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഗ്രീൻ ആർമി യൂണിറ്റ് അംഗങ്ങൾ സ്കൂൾ പരിസരത്ത് നാട്ടുമാവിൻ തൈ നട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294681/govt-sanskrit-higher-secondary-school-meppayil-celebrates-environment-day)