---
title: "ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഉടന്‍  ആരംഭിക്കണമെന്ന് എസ്എഫ്‌ഐ"
english_title: "The work of the Open University should begin soon SFI wants to start"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29469/the-work-of-the-open-university-should-begin-soon-sfi-wants-to-start"
published_at: "2022-03-03T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62204a509cfca_sfi vatakara .jpg"
keywords: []
---

# ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഉടന്‍  ആരംഭിക്കണമെന്ന് എസ്എഫ്‌ഐ

> **Lead Summary:** **വടകര: ** ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ പാരലല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വടകര കേളു ഏട്ടന്‍ സ്മാരക ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി ടി അതുല്‍ ഉദ്ഘാടനംചെയ്തു.

## Article Content

**വടകര: ** ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ പാരലല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വടകര കേളു ഏട്ടന്‍ സ്മാരക ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി ടി അതുല്‍ ഉദ്ഘാടനംചെയ്തു.

ടി പി ദേവനന്ദ അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി അനുരാഗ്, വൈസ് പ്രസിഡന്റ് ടി കെ അഖില്‍, സെക്രട്ടറിയറ്റ് അംഗം പി പി ഷഹറാസ്, എസ് ജിഷ്ണു എന്നിവര്‍ സംസാരിച്ചു. തുഹിന്‍ നിനു സ്വാഗതവും ഇ കെ അക്ഷയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29469/the-work-of-the-open-university-should-begin-soon-sfi-wants-to-start)