---
title: "അഴിയൂരിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "Excise arrests youth ten grams ganja Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294800/excise-arrests-youth-ten-grams-ganja-azhiyur"
published_at: "2025-06-07T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843ced14cf7b_WhatsApp_Image_2025-06-07_at_6.21.30_AM.jpeg"
keywords: []
---

# അഴിയൂരിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** വടകര: അഴിയൂരിൽ 10 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ദേശത്ത് പ്രസീദ് വീട്ടിൽ എൻ.പി.പ്രസീദിനെയാണ് അഴിയൂർ ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കലും പാർട്ടിയും ചേർന്ന് പിടികൂടിയത്.

## Article Content

വടകര: അഴിയൂരിൽ 10 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ദേശത്ത് പ്രസീദ് വീട്ടിൽ എൻ.പി.പ്രസീദിനെയാണ് അഴിയൂർ ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കലും പാർട്ടിയും ചേർന്ന് പിടികൂടിയത്.

ഇതുവഴി പോവുകയായിരുന്ന പ്രസീദിനെ സംശയിച്ച് പരിശോധിച്ചപ്പോഴാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.ഷാഫി, സിവിൽ എക്സൈസ് ഓഫീസർ ലിനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294800/excise-arrests-youth-ten-grams-ganja-azhiyur)