---
title: "വിയറ്റ്നാമിലേക്ക് ; അന്താരാഷ്ട്ര ഫാഷൻ ഫിനാലെയിൽ പങ്കെടുക്കാൻ വടകരയിലെ നാല് കുട്ടിക്കൂട്ടം "
english_title: "Four children Vadakara participate international fashion finale Vietnam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294809/four-children-vadakara-participate-international-fashion-finale-vietnam"
published_at: "2025-06-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843d554822c7_vatakara.jpg"
keywords: []
---

# വിയറ്റ്നാമിലേക്ക് ; അന്താരാഷ്ട്ര ഫാഷൻ ഫിനാലെയിൽ പങ്കെടുക്കാൻ വടകരയിലെ നാല് കുട്ടിക്കൂട്ടം 

> **Lead Summary:** **വടകര: ** ഓഗസ്റ്റ് പതിമൂന്ന് മുതൽ പതിനേഴ് വരെ വിയറ്റ്നാമിൽ നടക്കുന്ന ജൂനിയർ മോഡൽ ഇന്റർനാഷനൽ സൂപ്പർ ഗ്ലോബ് മിസ്റ്റർ ആൻഡ് മിസീസ് ടീനേജ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കാൻ വടകരയിൽ നിന്നു നാലു പേർ അർഹത നേടി.

## Article Content

**വടകര: ** ഓഗസ്റ്റ് പതിമൂന്ന് മുതൽ പതിനേഴ് വരെ വിയറ്റ്നാമിൽ നടക്കുന്ന ജൂനിയർ മോഡൽ ഇന്റർനാഷനൽ സൂപ്പർ ഗ്ലോബ് മിസ്റ്റർ ആൻഡ് മിസീസ് ടീനേജ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കാൻ വടകരയിൽ നിന്നു നാലു പേർ അർഹത നേടി.

ആർ.അദ്വിക്, ദിഹ സുഷോബ് എന്നിവർ ജൂനിയർ മോഡൽ ഇന്റർനാഷനൽ വിഭാഗത്തിലും ലിബ ഖുറൈശി, ഭാനു ഭാസ്ക്കർ എന്നിവർ സൂപ്പർ ഗ്ലോബ് മിസ്റ്റർ ആൻഡ് മിസീസ് ടീനേജ് വിഭാഗത്തിലും മത്സരിക്കുമെന്ന് സൂപ്പർ ഗ്ലോബ് സിറ്റി ഡയറക്ടർ മിനി പി.എസ്. നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഗോവയിൽ മേയ് ഇരുപത്തിമൂന്ന് മുതൽ ഇരുപത്തിയഞ്ച് വരെ നടന്ന ഇന്ത്യൻ ഫിനാലെയിൽ മത്സരിച്ച 100 ഓളം പേരിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. സീസൺ 9 ന്റെ മത്സരത്തിലേക്ക് ക്രീഡ ഫിമെയിൽ ഫിറ്റ്നസ് ആണ് പ്രാഥമിക റൗണ്ട് ഒഡിഷൻ നടത്തിയത്.

ഫാഷൻ റൺവേ കോഴിക്കോട് ആണ് സംഘാടകർ. മേപ്പയിൽ സി.എം.രാഹുലിന്റെയും കെ.ബി.ദിവ്യയുടെയും മകനാണ് ആർ അദ്വിക് മുക്കാളി ബാബു സുഷോബിന്റെയും പൗർണമിയുടെയും മകളാണ് ദിഹ സുഷോബ്. വള്ളിക്കാട് ഭാസ്കരൻ അത്താഫിയുടെയും ലിസി ഭാസ്കരന്റെയും മകളാണ് ഭാനു ഭാസ്കർ. വടകര പഴങ്കാവ് നൂറുദീൻ ഖുറൈശിയുടെയും രുനിജ ഖുറൈശിയുടെയും മകളാണ് ലിബ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294809/four-children-vadakara-participate-international-fashion-finale-vietnam)