---
title: "പുതുപ്പണത്തെ അക്രമം; വെളുത്തമല വായനശാല തകർക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണം -നിർവാഹക സമിതി യോഗം"
english_title: "puthuppanam veluthamala library destroy arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294820/puthuppanam-veluthamala-library-destroy-arrested"
published_at: "2025-06-07T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843daa01484f_WhatsApp_Image_2025-06-07_at_11.51.18_AM.jpeg"
keywords: []
---

# പുതുപ്പണത്തെ അക്രമം; വെളുത്തമല വായനശാല തകർക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണം -നിർവാഹക സമിതി യോഗം

> **Lead Summary:** **വടകര: ** പുതുപ്പണം വെളുത്തമല വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ റീഡിങ് റൂം തകർക്കാനെത്തിയവരെ തടയാൻ ശ്രമിച്ച സി പി ഐ എം പ്രവർത്തകരെ കുത്തിപ്പരിക്കേൽപിക്കുകയും മർദ്ദിക്കുകയും ചെയ്തവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വെളുത്തമല വായനശാല ആന്റ് ഗ്രന്ഥാലയം നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: ** പുതുപ്പണം വെളുത്തമല വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ റീഡിങ് റൂം തകർക്കാനെത്തിയവരെ തടയാൻ ശ്രമിച്ച സി പി ഐ എം പ്രവർത്തകരെ കുത്തിപ്പരിക്കേൽപിക്കുകയും മർദ്ദിക്കുകയും ചെയ്തവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വെളുത്തമല വായനശാല ആന്റ് ഗ്രന്ഥാലയം നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.

ദിവസേന നൂറു കണക്കിന് മുതിർന്നവരും സമീപത്തെ ട്രൈബൽ ഹോസ്റ്റലിലെ ഉൾപ്പെടെ വിദ്യാർഥികളും പത്ര മാസികകൾ വായിക്കുന്നതിന് വായനശാല സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു.

ബസ് കാത്തിരിപ്പ് കേന്ദ്രമായും ഹരിയാലി പ്രവർത്തകർ ഒത്തു ചേരുന്ന കേന്ദ്രമായും മുനിസിപ്പൽ നികുതി പിരിവ് കേന്ദ്രമായും വായനശാല കെട്ടിടം ഉപയോഗപ്പെടുത്തിയിരുന്നു. ഏവർക്കും ഉപകാര പ്രദമായ വായനശാല സംരക്ഷിക്കുന്നതിന് ജനങ്ങൾ ഒന്നാകെ മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294820/puthuppanam-veluthamala-library-destroy-arrested)