---
title: " ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ് "
english_title: "Mining Uppilaramala should be stopped Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294833/mining-uppilaramala-should-be-stopped-youth-congress"
published_at: "2025-06-07T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843e5d1f00fa_YOUTH_CONGRESS.jpg"
keywords: []
---

#  ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ് 

> **Lead Summary:** **ചെമ്മരത്തൂർ: **ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഉദ്യോഗസ്ഥ ലോബി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

## Article Content

**ചെമ്മരത്തൂർ: **ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഉദ്യോഗസ്ഥ ലോബി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ജനങ്ങളുടെ ആശങ്ക ദുരികരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. പരിസ്ഥിതി ദിന പരിപാടിയുടെ ഭാഗമായി നടത്തുന്ന ക്യാമ്പയിൻ ഉപ്പിലാറ മലയിൽ വൃക്ഷതൈ നട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294833/mining-uppilaramala-should-be-stopped-youth-congress)