---
title: " മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല"
english_title: "Landslide threat Authorities should take action stop Uppilaramala mining Parakkal Abdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294838/landslide-threat-authorities-should-take-action-stop-uppilaramala-mining-parakkal-abdullah"
published_at: "2025-06-07T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843edb4f00e7_PARAKKAL_ABDULLAH.jpg"
keywords: []
---

#  മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

> **Lead Summary:** വടകര: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത് ജലസേചന പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നിന്നു മണ്ണെടുക്കുന്നത് അവരുടെ കുടിവെള്ളം മുട്ടിക്കുകയും പ്രദേശത്ത് മണ്ണിടിച്ചൽ ഭീഷണിക്ക് കാരണമാവുകയും ചെയ്യുന്നതിനാൽ ഉടനടി ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.

## Article Content

വടകര: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത് ജലസേചന പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നിന്നു മണ്ണെടുക്കുന്നത് അവരുടെ കുടിവെള്ളം മുട്ടിക്കുകയും പ്രദേശത്ത് മണ്ണിടിച്ചൽ ഭീഷണിക്ക് കാരണമാവുകയും ചെയ്യുന്നതിനാൽ ഉടനടി ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.

സംഭവസ്ഥലം സന്ദർശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ നിർമാണ ആവശ്യത്തിന് എന്ന പേരിൽ അനധികൃതമായിട്ടാണ് മലയിൽ നിന്നും മണ്ണെടുക്കുന്നത്. ജലസേചന പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം തുരന്നാൽ താഴെ താമസിക്കുന്ന നൂറുകണക്കിന് വീടുകൾക്ക് മണ്ണിടിച്ചൽ ഭീഷണി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉചിതമായ നടപടി കൈകൊള്ളാൻ ഉദ്യോഗസ്ഥർ മടികാണിച്ചാൽ അതിനെതിരെ സമരസമിതിക്കൊപ്പം ചേർന്ന് വലിയ പ്രക്ഷോഭങ്ങൾ നടത്തുമെന്നു പാറക്കൽ അബ്ദുല്ല മുന്നറിയിപ്പ് നൽകി.

മുസ്ലിം യൂത്ത് ജില്ലാ സെക്രട്ടറി എം.പി.ഷാജഹാൻ, മുസ്ലിം ലീഗ് തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അഅബ്ദുറഹിമാൻ ഹാജി, ജനറൽ സെക്രട്ടറി പി അബ്ദുറഹിമാൻ, നേതാക്കളായ കിണറുള്ളതിൽ കുഞ്ഞമ്മദ്, ടി വി ഇബ്രാഹീം ഹാജി, സലീം കുറ്റിയിൽ, അബ്ദുൾ സമദ് ടി എം, കാഞ്ഞിരക്കുന്നത്ത് ബഷീർ, ഹുസൈൻ കെ.പി, മാണിക്കോത്ത് കുഞ്ഞബ്ദുള്ള, കല്ലറക്കണ്ടി അബൂബക്കർ, സമരസമിതി ചെയർമാനും വാർഡ് മെമ്പറുമായ രതീഷ് അനന്തോത്ത്, സമര സമിതി കൺവീനർ സുരേന്ദ്രൻ.എം, ഗണേശൻ എ.കെ എന്നിവർ കൂടെയുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294838/landslide-threat-authorities-should-take-action-stop-uppilaramala-mining-parakkal-abdullah)