---
title: "എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ "
english_title: " Soil nailing construction should be stopped SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294871/soil-nailing-construction-should-be-stopped-sdpi"
published_at: "2025-06-07T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68440cbb91a28_sdpi.jpg"
keywords: []
---

# എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ 

> **Lead Summary:** **വടകര: ** വടകര മണ്ഡലത്തിൽ തന്നെ മൂന്ന് സ്ഥലങ്ങളിൽ നടപ്പിലാക്കി പരാജയപ്പെട്ട സോയിൽ നെയിലിങ് നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വടകര എം എൽ എ കെ കെ രമയ്ക്ക് നിവേദനം സമർപ്പിച്ച് എസ്‌ഡിപിഐ വടകര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷംസീർ ചോമ്പാല.

## Article Content

**വടകര: ** വടകര മണ്ഡലത്തിൽ തന്നെ മൂന്ന് സ്ഥലങ്ങളിൽ നടപ്പിലാക്കി പരാജയപ്പെട്ട സോയിൽ നെയിലിങ് നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വടകര എം എൽ എ കെ കെ രമയ്ക്ക് നിവേദനം സമർപ്പിച്ച് എസ്‌ഡിപിഐ വടകര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷംസീർ ചോമ്പാല.

നിലവിൽ നിർമ്മാണം ഇടിഞ്ഞു വീണ് ഒരു വർഷത്തിലേറെയായിട്ടും മുക്കാളിയിലും മടപ്പള്ളിയിലും മൂരാടും പുനർനിർമ്മാണം ഇതുവരെ നടന്നിട്ടില്ലെന്നും വടകരയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് 12 മീറ്റർ നീളം വരുന്ന ഇരുമ്പ് കമ്പി കയറ്റി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത് എന്നും അന്യായമായ ഈ നിർമ്മാണം തടയണമെന്നും നിവേദനത്തിൽ വ്യക്തമാക്കി. വടകര നിയോജകമണ്ഡലം സെക്രട്ടറി ബഷീർ കെ കെ, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് കെ പി എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294871/soil-nailing-construction-should-be-stopped-sdpi)