---
title: "ബലിപെരുന്നാൾ നിറവിൽ; വടകര ഗവ.ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി ഖുർആൻ സ്റ്റഡീ സർക്കിൾ കേരള"
english_title: "Eid day Quran Study Circle Kerala distributes food vadakara govt hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294901/eid-day-quran-study-circle-kerala-distributes-food-vadakara-govt-hospital"
published_at: "2025-06-07T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6844400709939_food_distributed.jpg"
keywords: []
---

# ബലിപെരുന്നാൾ നിറവിൽ; വടകര ഗവ.ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി ഖുർആൻ സ്റ്റഡീ സർക്കിൾ കേരള

> **Lead Summary:** വടകര: ബലിപെരുന്നാൾ ദിനത്തിൽ മാതൃകയായി ഖുർആൻ സ്റ്റഡീ സർക്കിൾ കേരള. വടകര ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ഭക്ഷണ വിതരണം നടത്തി. വി ,പി ,ജാഫർ ഹാജി ഒഞ്ചിയം സ്പോൺസർ ചെയ്ത പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു.

## Article Content

വടകര: ബലിപെരുന്നാൾ ദിനത്തിൽ മാതൃകയായി ഖുർആൻ സ്റ്റഡീ സർക്കിൾ കേരള. വടകര ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ഭക്ഷണ വിതരണം നടത്തി. വി ,പി ,ജാഫർ ഹാജി ഒഞ്ചിയം സ്പോൺസർ ചെയ്ത പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു.

വിതരണോദ്ഘാടനം ആശുപത്രി ഡെപ്യൂട്ടി സുപ്രന്റ് ഇൻചാർജ് ഡോ. ജിദേഷിന് നൽകി ചെയർമാൻ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി പി അഷറഫ് ഒഞ്ചിയം അദ്ധ്യക്ഷനായി. എം കെ യൂസുഫ് ഹാജി, നാസർ എടച്ചേരി, ഡോ, ജിദേഷ്, അഡ്വക്കേറ്റ് പി ടി ഇല്യാസ്, എൻ, എസ് , സീനിയർ നേഴ്‌സ്, ശാരദ അസിസ്റ്റന്റ് നേഴ്‌സ് ഷാലി, എന്നിവർ ആശംസകൾ നേർന്നു.

ടി,കെ, അബ്ദുൽ ല്ലത്തീഫ് മുസ്ലിയാർ അടക്കത്തെരു. സ്വാഗതം പറഞ്ഞു. സിറാജ് എസ് കെ, മുസ്തഫ കെ, അക്ബർ അഴിത്തല തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294901/eid-day-quran-study-circle-kerala-distributes-food-vadakara-govt-hospital)