---
title: " മഴവെള്ളം ഹാളിലെത്തും; ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൻ്റെ സീലിഗ് പൊട്ടിവീണു, ക്രമക്കേട് അന്വേഷിക്കണം"
english_title: "Ayanchery Community Hall ceiling collapsed "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294920/ayanchery-community-hall-ceiling-collapsed"
published_at: "2025-06-07T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68445fa547911_cieling.jpg"
keywords: []
---

#  മഴവെള്ളം ഹാളിലെത്തും; ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൻ്റെ സീലിഗ് പൊട്ടിവീണു, ക്രമക്കേട് അന്വേഷിക്കണം

> **Lead Summary:** **ആയഞ്ചേരി: **പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയ ആയഞ്ചേരി കമ്മ്യൂണിറ്റി ഹാൾ ആദ്യത്തെ മഴക്ക് തന്നെ മേൽകൂര തകർന്ന് സീലിഗ്പൊട്ടി വീണ് മഴവെള്ളം ഹാളിൽ എത്തുന്ന അവസ്ഥയാണ്. നവീകരണ പ്രവൃത്തിയിൽ നടന്ന ക്രമക്കേട് ആണ് ഇതിന് ഇടയാക്കിയതെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഭരണസമിതി യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**ആയഞ്ചേരി: **പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയ ആയഞ്ചേരി കമ്മ്യൂണിറ്റി ഹാൾ ആദ്യത്തെ മഴക്ക് തന്നെ മേൽകൂര തകർന്ന് സീലിഗ്പൊട്ടി വീണ് മഴവെള്ളം ഹാളിൽ എത്തുന്ന അവസ്ഥയാണ്. നവീകരണ പ്രവൃത്തിയിൽ നടന്ന ക്രമക്കേട് ആണ് ഇതിന് ഇടയാക്കിയതെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഭരണസമിതി യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുൻ എം എൽ എ മത്തായി ചാക്കോവിൻ്റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ആയഞ്ചേരി ടൗണിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. യഥാസമയം അറ്റകുറ്റ പണി നടത്താത്തത് കൊണ്ട് കമ്മ്യൂണിറ്റി ഹാൾ പഞ്ചായത്തിന് ഒരു വരുമാനമാക്കി ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. 6 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ നവീകരണ പ്രവൃത്തിയിലെ ക്രമക്കേടിൻ്റെ ഭാഗമായ് വീണ്ടും പഴയ സ്ഥിതിയിൽ എത്തിച്ചേർന്നിരിക്കയാണ്. ഇത് വഴി പഞ്ചായത്തിനുണ്ടായ നഷ്ടം ഈടാക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294920/ayanchery-community-hall-ceiling-collapsed)