---
title: "നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക"
english_title: "OISKA builds butterfly garden Environment Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294972/oiska-builds-butterfly-garden-environment-day"
published_at: "2025-06-08T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68451be5ec3be_oisca.jpg"
keywords: []
---

# നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

> **Lead Summary:** **ഓർക്കാട്ടേരി: **ഒയിസ്ക ഇന്റർനാഷണൽ ഓർക്കാട്ടേരി ചാപ്റ്റിന്റെ നേതൃത്വത്തിൽ ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂളിലും മാഹി കേന്ദ്രീയ വിദ്യാലയത്തിലും ശലഭോദ്യാനം നിർമ്മിച്ചു നൽകി. ഓർക്കാട്ടേരിയിൽ നടന്ന ചടങ്ങ് ചാപ്റ്റർ പ്രസിഡണ്ട് മധുമോഹനൻ കെ.കെ യുടെ അദ്ധ്യക്ഷതയിൽ ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി: **ഒയിസ്ക ഇന്റർനാഷണൽ ഓർക്കാട്ടേരി ചാപ്റ്റിന്റെ നേതൃത്വത്തിൽ ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി സ്കൂളിലും മാഹി കേന്ദ്രീയ വിദ്യാലയത്തിലും ശലഭോദ്യാനം നിർമ്മിച്ചു നൽകി. ഓർക്കാട്ടേരിയിൽ നടന്ന ചടങ്ങ് ചാപ്റ്റർ പ്രസിഡണ്ട് മധുമോഹനൻ കെ.കെ യുടെ അദ്ധ്യക്ഷതയിൽ ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു.

നളിനാക്ഷൻ പി.കെ, കെ. സുനിൽകുമാർ, അബ്ദുൾ മജീദ്, സീന , തില്ലേരി ഗോവിന്ദൻ, എം ആർ വിജയൻ, പവിത്ര രാജ് എന്നിവർ സംസരിച്ചു. മാഹി കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പൾ ഗിനിഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ പൊജക്ട് കോർഡിനേറ്റർ നളിനാക്ഷൻ പി.കെ ഉദ്ഘാടനം നിർവഹിച്ചു. ആശ കൃഷ്ണൻ നായർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294972/oiska-builds-butterfly-garden-environment-day)