---
title: "ഭാരതാംബ ചിത്രവിവാദം; തോടന്നൂരിൽ ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിച്ച് സിപിഐ"
english_title: "Bharatamba picture controversy CPI raises national flag Thodannoor protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294990/bharatamba-picture-controversy-cpi-raises-national-flag-thodannoor-protest"
published_at: "2025-06-08T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845293ed3810_cpi.jpg"
keywords: []
---

# ഭാരതാംബ ചിത്രവിവാദം; തോടന്നൂരിൽ ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിച്ച് സിപിഐ

> **Lead Summary:** **തോടന്നൂർ: **രാജ്‌ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ തോടന്നൂരിൽ പ്രതിഷേധവുമായി സിപിഐ. ഗവർണറുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചു.

## Article Content

**തോടന്നൂർ: **രാജ്‌ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ തോടന്നൂരിൽ പ്രതിഷേധവുമായി സിപിഐ. ഗവർണറുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചു.

രാജ്‌ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയപതാക ഉയർത്തി സിപിഐയുടെ പ്രതിഷേധം.

ഇതിന്റെ ഭാഗമായി തോടന്നൂർ ബ്രാഞ്ചിൽ ദേശിയപതാക ഉയർത്തലും വൃക്ഷത്തെ നടിലും നടത്തി. കെ.ടികണ്ണൻ, എം.ടി. രാജൻ, കെ.ടി.ജയേഷ്. കെ.പി ബാബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294990/bharatamba-picture-controversy-cpi-raises-national-flag-thodannoor-protest)