---
title: "മുഹമ്മദ് ഗുരുക്കള്‍ക്ക് തോടന്നൂര്‍ മഹാദേവക്ഷേത്ര കമ്മിറ്റിയുടെ ആദരവ് "
english_title: " Thodannur Mahadeva Temple Committee pays homage to Muhammad Guru"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29501/thodannur-mahadeva-temple-committee-pays-homage-to-muhammad-guru"
published_at: "2022-03-03T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220680d12ac9_muhammad gurikkal.jpg"
keywords: []
---

# മുഹമ്മദ് ഗുരുക്കള്‍ക്ക് തോടന്നൂര്‍ മഹാദേവക്ഷേത്ര കമ്മിറ്റിയുടെ ആദരവ് 

> **Lead Summary:** **വടകര: **പുതുപ്പണം വെളുത്തമല കെ.പി.ചന്ദ്രന്‍ മെമ്മോറിയല്‍ കളരി സംഘം ഗുരുക്കള്‍ മുഹമ്മദിനെ തോടന്നൂര്‍ മഹാദേവക്ഷേത്ര കമ്മിറ്റി ആദരിച്ചു.

## Article Content

**വടകര: **പുതുപ്പണം വെളുത്തമല കെ.പി.ചന്ദ്രന്‍ മെമ്മോറിയല്‍ കളരി സംഘം ഗുരുക്കള്‍ മുഹമ്മദിനെ തോടന്നൂര്‍ മഹാദേവക്ഷേത്ര കമ്മിറ്റി ആദരിച്ചു.

ക്ഷേത്രം പ്രസിഡണ്ട് കുനിയേല്‍ അച്ച്യുതന്‍ നായര്‍ പൊന്നാട അണിയിക്കുകയും ക്ഷേത്രക്കമ്മിറ്റിയുടെ വക ഉപഹാരം നല്‍കുകയും ചെയ്തു.

ശിവരാത്രി ദിവസം നടന്ന ഈ അപൂര്‍വ്വ ചടങ്ങോടനുബന്ധിച്ച് കളരിസംഘത്തിന്റെ അഭ്യാസപ്രകടനവും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29501/thodannur-mahadeva-temple-committee-pays-homage-to-muhammad-guru)