---
title: "മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Mylanchichel Vadakara SGMSB School students paint mehndi hands"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295032/mylanchichel-vadakara-sgmsb-school-students-paint-mehndi-hands"
published_at: "2025-06-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845515edcd78_mylanchicheljpg"
keywords: []
---

# മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **വടകര : **പരസ്പരം കൈകളിൽ മൈലാഞ്ചി ചേലുകൾ തീർത്ത് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ നടന്ന ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കൈകളിൽ മെഹന്തി വരച്ചു ചേർത്തു.

## Article Content

**വടകര : **പരസ്പരം കൈകളിൽ മൈലാഞ്ചി ചേലുകൾ തീർത്ത് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ നടന്ന ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കൈകളിൽ മെഹന്തി വരച്ചു ചേർത്തു.

പാട്ടും ഒപ്പനയുമായി ഹൃദ്യമായ പരിപാടി ഗസൽ ഗായകൻ ആഷിർ വടകര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ ശ്രീജ അധ്യക്ഷതവഹിച്ചു. കെ നിഷ, കെ കെ ബിന്ദു, വി കെ മുഹമ്മദ്, ഐഷ, ആര്യനന്ദ, ദേവ തീർത്ഥ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295032/mylanchichel-vadakara-sgmsb-school-students-paint-mehndi-hands)