---
title: "നാടിന് അഭിമാനമായി; 1200ൽ 1200 മാർക്കും നേടിയ മേമുണ്ട സ്കൂ‌ൾ വിദ്യാർത്ഥിനിക്ക് സ്നേഹാദരം  "
english_title: "Memunda higher secondary School student scored 1200 marks out of 1200 plus two exame "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295072/memunda-higher-secondary-school-student-scored-1200-marks-out-of-1200-plus-two-exame"
published_at: "2025-06-08T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684585c60aa02_honoured.jpg"
keywords: []
---

# നാടിന് അഭിമാനമായി; 1200ൽ 1200 മാർക്കും നേടിയ മേമുണ്ട സ്കൂ‌ൾ വിദ്യാർത്ഥിനിക്ക് സ്നേഹാദരം  

> **Lead Summary:** കീഴൽ:നാടിന് അഭിമാനമായി പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ ഇഷ പ്രശാന്തിന് സ്നേഹാദരം. മേമുണ്ട ഹയർ സെക്കന്ററി സ്കൂ‌ൾ വിദ്യാർഥിനിയായ ഇഷ പ്രശാന്തിനെ യൂത്ത് കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉപഹാരം സമ്മാനിച്ചു.

## Article Content

കീഴൽ:നാടിന് അഭിമാനമായി പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ ഇഷ പ്രശാന്തിന് സ്നേഹാദരം. മേമുണ്ട ഹയർ സെക്കന്ററി സ്കൂ‌ൾ വിദ്യാർഥിനിയായ ഇഷ പ്രശാന്തിനെ യൂത്ത് കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉപഹാരം സമ്മാനിച്ചു.

കീഴലിലെ വീട്ടിൽ നടന്ന ചടങ്ങിൽ വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് അക്ടിൽ മേമുണ്ട, കുറ്റ്യാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി. ശ്രീനാഥ്, മനുപ്രസാദ്, ഷക്കീബ്, ഗോകുൽ, ഫാസിൽ, ഷബിൻ എന്നിവർ സംബന്ധിച്ചു. മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകൻ കീഴൽ പുത്തൂർ വീട്ടിൽ പ്രശാന്തിന്റെയും അനുപമ (കൃഷി ഭവൻ ചോറോട്) യുടെയും മകളാണ് ഇഷ പ്രശാന്ത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295072/memunda-higher-secondary-school-student-scored-1200-marks-out-of-1200-plus-two-exame)