---
title: "'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു"
english_title: "Saplings distributed students Villiyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295082/saplings-distributed-students-villiyapally-new"
published_at: "2025-06-08T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845964e3f345_plant.jpg"
keywords: []
---

# 'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

> **Lead Summary:** വില്യാപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും വില്യാപ്പള്ളി യുപി സ്കൂളും സംയുക്തമായി ചങ്ങാതിക്ക് ഒരു തൈ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഹരിത കേരളം മിഷൻ കോഡിനേറ്റർ പി ടി പ്രസാദ് വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള അധ്യക്ഷയായി.

## Article Content

വില്യാപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും വില്യാപ്പള്ളി യുപി സ്കൂളും സംയുക്തമായി ചങ്ങാതിക്ക് ഒരു തൈ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഹരിത കേരളം മിഷൻ കോഡിനേറ്റർ പി ടി പ്രസാദ് വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള അധ്യക്ഷയായി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, ഹരിത കേരള മിഷൻ ആർ പി -സി എം സുധ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പുഷ്പ ഹെൻസനനൻ, സ്റ്റാഫ്‌ സെക്രട്ടറി ഗിരീഷ്, പിടിഎ അംഗം സുരേഷ് കടുക്കാങ്കി എന്നിവർ ആശംസകൾ അർപ്പിച്ചു. ദേവ ആർ നന്ദി പറഞ്ഞു. കലാ പരിപാടികളും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295082/saplings-distributed-students-villiyapally-new)