---
title: "വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ"
english_title: " Kadameri RACHSS students achieve historic success higher secondary exam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295106/kadameri-rachss-students-achieve-historic-success-higher-secondary-exam"
published_at: "2025-06-08T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845af163ec49_honoured.jpg"
keywords: []
---

# വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

> **Lead Summary:** ആയഞ്ചേരി: ഹയർ സെക്കൻഡറി പരീക്ഷയിൽ ഇത്തവണ ചരിത്രവിജയം കരസ്ഥമാക്കിയ കടമേരി ആർ.എ.സി എച്ച്.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവം-2025 നാദാപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം രാജ് ജെ. നായർ ഉദ്ഘാടനം ചെയ്തു.

## Article Content

ആയഞ്ചേരി: ഹയർ സെക്കൻഡറി പരീക്ഷയിൽ ഇത്തവണ ചരിത്രവിജയം കരസ്ഥമാക്കിയ കടമേരി ആർ.എ.സി എച്ച്.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിജയോത്സവം-2025 നാദാപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം രാജ് ജെ. നായർ ഉദ്ഘാടനം ചെയ്തു.

വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിൽ അഞ്ചാം സ്ഥാനവും ആർ.എ.സി സ്കൂളിലായിരുന്നു. 42 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ഗ്രെയ്ഡും ലഭിച്ചിരുന്നു.

പ്രിൻസിപ്പൽ മുസ്തഫ കെ.അധ്യക്ഷനായി. സർക്കിൾ ഇൻസ്പെക്ടർ, റഹ്മാനിയ മാനേജ്മെന്റ് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എസ്.പി.എം തങ്ങൾ, പി.ടി.എ പ്രസിഡന്റ് ബഷീർ കൈതക്കൽ എന്നിവർ വിവിധ മൊമെന്റോ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എൻ.കെ നിസാർ, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഹമീദ്, പ്രധാന അധ്യാപകൻ മുഹമ്മദ് കാങ്ങാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട്, പഞ്ചായത്ത് അംഗം കാട്ടിൽ മൊയ്തു, അധ്യാപകരായ കെ.ജമാൽ, മഹമൂദ്, ബീന കുമാരി, ഷാഹിദ് പുത്തൻ പുരയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295106/kadameri-rachss-students-achieve-historic-success-higher-secondary-exam)