---
title: "വടകരയിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "Excise arrests youth 50 grams ganja Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295171/excise-arrests-youth-50-grams-ganja-vadakara-new"
published_at: "2025-06-09T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467211259c1_arrest.jpg"
keywords: []
---

# വടകരയിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** വടകര: വടകരയിൽ 50 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാളിലെ ബർദമാൻ ജില്ലയിൽ ബഗിയാര വില്ലേജിൽ ആലംഗിർ സെക്ക് ആണ് അറസ്റ്റിലായത്.

## Article Content

വടകര: വടകരയിൽ 50 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാളിലെ ബർദമാൻ ജില്ലയിൽ ബഗിയാര വില്ലേജിൽ ആലംഗിർ സെക്ക് ആണ് അറസ്റ്റിലായത്.

വടകര തെരു ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിരോഷും സംഘവും നടത്തിയ പരിശോധനയിൽ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ എൻ.എം.ഉനൈസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സി.എം.സുരേഷ് കുമാർ, പി.പി.ഷൈജു കെ.പി. സായിദാസ്, ഡ്രൈവർ ഇ .പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295171/excise-arrests-youth-50-grams-ganja-vadakara-new)