---
title: "വേറിട്ട മാതൃകയായി; ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം യുവാക്കൾ"
english_title: "group youths kadameri removed waterlogging around Ayanchery Panchayath office premises"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295218/group-youths-kadameri-removed-waterlogging-around-ayanchery-panchayath-office-premises"
published_at: "2025-06-09T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684692076bdba_ayancheri_pancjhayth_office.jpg"
keywords: []
---

# വേറിട്ട മാതൃകയായി; ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം യുവാക്കൾ

> **Lead Summary:** ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് കടമേരിയിലെ ഒരു കൂട്ടം യുവാക്കൾ വേറിട്ട മാതൃകയായി. നിരവധി ആളുകൾ വീണ് അപകടം സംഭവിച്ച പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് എഫ് എസ് എ ബോയ്സ് കടമേരിയുടെ നേതൃത്വത്തിൽ മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു.

## Article Content

ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് കടമേരിയിലെ ഒരു കൂട്ടം യുവാക്കൾ വേറിട്ട മാതൃകയായി. നിരവധി ആളുകൾ വീണ് അപകടം സംഭവിച്ച പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് എഫ് എസ് എ ബോയ്സ് കടമേരിയുടെ നേതൃത്വത്തിൽ മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു.

ആഴ്ചകളായി അവിടെ വെള്ളക്കെട്ട് ഉണ്ടായിട്ട്, നിരവധി ആളുകൾ ബൈക്കിൽ നിന്നും വെള്ളക്കെട്ടിൽ വീണിട്ടും പഞ്ചായത്തോ പി ഡബ്ലിയുഡിയോ യാതൊരു വിധ പരിഹാര മാർഗവും കാണാതായതോടെയാണ് കടമേരിയിലെ യുവാക്കൾ വെള്ളം വറ്റിക്കാൻ രംഗത്തെത്തിയത്.

വളരെകാലമായി കടമേരിയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ കൂട്ടായ്മയായ ടീം എഫ് എസ് എ ബോയ്സിന്റെ നേതൃത്വത്തിലാണ് വെള്ളക്കെട്ട് നീക്കം ചെയ്തത്. നാട്ടുകാരും സഹായത്തിനെത്തിയിരുന്നു. വെള്ളം നീക്കിയ ശേഷം അവിടെ ഉള്ള വലിയ കുഴികൾ കോറി വേസ്റ്റ് ഇട്ട് അടക്കുകയും ചെയ്തു.

അത് വഴി യാത്ര ചെയ്യുകയായിരുന്ന വടകര എം പി ഷാഫി പറമ്പിൽ സംഭവ സ്ഥലത്ത് ഇറങ്ങുകയും കാര്യങ്ങൾ ചോദിച്ചറിയുകയും പി ഡബ്ലിയുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയരെ വിളിച്ചു കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ അവിടെ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് എക്സിസ്യൂട്ടീവ് എഞ്ചിനീയർ ഉറപ്പു നൽകിയതായി ഷാഫി പറമ്പിൽ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ നോചാട്ട് കുഞ്ഞാബ്ദുല്ലയും അവിടെ എത്തി. കുറ്റിയിൽ അസീസ് , സമീഹ് , നൗഫൽ , റബീഹ് , ഷാഹിദ് , നൗഷാദ് , സബീഹ് റാഹിദ് , ഫാസിൽ , ഫവാസ് , മണി കുളങ്ങര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295218/group-youths-kadameri-removed-waterlogging-around-ayanchery-panchayath-office-premises)