---
title: "വടകരയിൽ വൻ മദ്യവേട്ട; ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം പിടികൂടി "
english_title: "liquor bust Vadakara 200 liters Mahi liquor being smuggled lorry seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295273/liquor-bust-vadakara-200-liters-mahi-liquor-being-smuggled-lorry-seized"
published_at: "2025-06-09T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846c5f2d9ff7_liquor.jpg"
keywords: []
---

# വടകരയിൽ വൻ മദ്യവേട്ട; ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം പിടികൂടി 

> **Lead Summary:** വടകര : വടകരയിൽ വൻ മാഹി മദ്യ വേട്ട. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി .

## Article Content

വടകര : വടകരയിൽ വൻ മാഹി മദ്യ വേട്ട. തമിഴ്‌നാട് റെജിസ്ട്രേഷൻ ലോറിയിൽ കടത്തുകയായിരുന്ന 200 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി .

തിരുപ്പൂർ കാങ്കയം സ്വദേശിയായ ലോറി ഡ്രൈവർ ശങ്കറാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്ന മദ്യം ലോറിയുടെ പിൻഭാഗത്ത് 23 കേസുകളിലാക്കി സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു. 276 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്.

വടകര ദേശീയപാതയിൽ ലിങ്ക്‌റോഡിനോട് ചേർന്നാണ് വാഹനം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കണ്ണൂരിൽ ചേന ഇറക്കി ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ഇയാൾ മാഹിയിൽ നിന്നും മദ്യം വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295273/liquor-bust-vadakara-200-liters-mahi-liquor-being-smuggled-lorry-seized)