---
title: "അശാസ്ത്രീയ നിർമാണത്തിനെതിരെ സമരം ചെയ്ത  നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു; നിർമ്മാണ സ്ഥലത്തേക്ക് എസ് ഡി പി ഐ  നടത്തിയ  മാർച്ചിൽ പ്രതിഷേധമിരമ്പി "
english_title: "Police arrest leaders protesting against unscientific construction SDPI march "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295304/police-arrest-leaders-protesting-against-unscientific-construction-sdpi-march"
published_at: "2025-06-09T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846ff66c83a7_sdpi.jpg"
keywords: []
---

# അശാസ്ത്രീയ നിർമാണത്തിനെതിരെ സമരം ചെയ്ത  നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു; നിർമ്മാണ സ്ഥലത്തേക്ക് എസ് ഡി പി ഐ  നടത്തിയ  മാർച്ചിൽ പ്രതിഷേധമിരമ്പി 

> **Lead Summary:** **വടകര : **നിരവധി സ്ഥലത്ത് നിർമ്മാണം നടന്ന് പരാജയപ്പെട്ട സോയിൽ നെയ്ലിങ് നിർമ്മാണം വടകരയിൽ നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിച്ച എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തതിലും നിർമ്മാണം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ നിർമ്മാണ സ്ഥലത്തേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

## Article Content

**വടകര : **നിരവധി സ്ഥലത്ത് നിർമ്മാണം നടന്ന് പരാജയപ്പെട്ട സോയിൽ നെയ്ലിങ് നിർമ്മാണം വടകരയിൽ നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിച്ച എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തതിലും നിർമ്മാണം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ നിർമ്മാണ സ്ഥലത്തേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

കാലത്ത് എസ് ഡി പി ഐ വടകര നിയോജ മണ്ഡലംപ്രസിഡന്റ് ഷംസീർ ചോമ്പാല, എസ് ഡി ടി യു വടകര ഏരിയ പ്രസിഡന്റ് ഉനൈസ് ഒഞ്ചിയം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിർമ്മാണ സ്ഥലത്തേക്ക് എസ് ഡി പി ഐ മാർച്ച്‌ നടത്തുകയായിരുന്നു. ആശ ഹോസ്പിറ്റൽ പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് നിർമ്മാണ സ്ഥലത്തിനടുത്ത് വെച്ച് പോലീസ് തടയുകയായിരുന്നു.

കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ: മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വടകര നിയോജകമണ്ഡലം പരിധിയിൽ തന്നെ മൂന്നോളം സ്ഥലങ്ങളിൽ സോയിൽ നെയ്ലിങ് പരാജയപ്പെട്ടിട്ടും ഇവിടങ്ങളിലൊക്കെ ഇടിഞ്ഞുവീണ് മണ്ണുപോലും നീക്കാതെ കിടക്കുന്ന അവസ്ഥയിൽ വീണ്ടും വടകരയിൽ നടപ്പിലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനപക്ഷത്തു നിൽക്കേണ്ട ജനപ്രതിനിധികൾ പോലും കോർപ്പറേറ്റ് പക്ഷത്ത് നിൽക്കുന്നത് ഖേദകരമാണെന്നും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അഴിമതിയിൽ മുങ്ങിയ ഹൈവേ വികസനത്തിനെതിരെ നിശബ്ദത പാലിക്കുന്നത്  പ്രതിഷേധാർഹമാണെന്നും അഡ്വ ഇ കെ മുഹമ്മദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് റൗഫ് ചോറോട് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി കെ കെ ബഷീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ കമ്മി്റ്റിയംഗം ഷറഫുദ്ദീൻ വടകര, നാദാപുരം നിയോജകമംണ്ടലം പ്രസിഡണ്ട് ഇബ്രാഹിം എടച്ചേരി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സജീർ എൻ കെ, സമദ് മാക്കൂൽ, ഫീയാസ് ടി, ജലീൽ ഇ കെ, മഷൂദ് വടകര, മനാഫ് കുഞ്ഞിപ്പള്ളി, നവാസ് വരിക്കോളി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295304/police-arrest-leaders-protesting-against-unscientific-construction-sdpi-march)