കരിയർ ഗൈഡൻസ് ; പാലയാട് ഉന്നത വിജയികൾക്ക് അനുമോദനം

കരിയർ ഗൈഡൻസ് ; പാലയാട് ഉന്നത വിജയികൾക്ക് അനുമോദനം
Jun 10, 2025 10:40 PM | By Athira V

വടകര: ( vatakaranews.in ) പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

കരിയർ ഗൈഡൻസ് മേഖലയിൽ പ്രശസ്തനായ ടി.വി.അബ്ദുൾ ഗഫൂർ മാസ്റ്റർ ക്ലാസ്സെടുത്തു.തങ്ങളുടെ അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചുള്ള കരിയർ നേരത്തെ തന്നെ തിട്ടപ്പെടുത്തി പഠനം ലക്ഷ്യബോധത്തോടെയുള്ള പ്രക്രിയയാക്കി മാറ്റാനുള്ള പ്രചോദനം ഉൾക്കൊള്ളിച്ചായിരുന്നു ഗഫൂർ മാസ്റ്ററുടെ ക്ലാസ്.

ജില്ലാ പഞ്ചായത്ത് അംഗം കെ.വി.റീന ഉദ്ഘാടനം നിർവഹിച്ചു. ഔപചാരിക വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ച് അത് പൂർണതയിലെത്തിക്കാനും വിദ്യാർത്ഥികളുടെ ബൗദ്ധിക ലോകം വിശാലമാക്കുന്നതിലും വായനശാലകൾ പങ്ക് വഹിക്കുന്ന അവർ പറഞ്ഞു.

വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച നാടിൻ്റെ പ്രതിഭകളായ 33 പേരെയാണ് ചടങ്ങിൽ അനുമോദിച്ചത്. നാട്ടിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കാനഡയിൽ പഠിച്ച് അവിടെത്തന്നെ ജോലി ചെയ്യുന്ന നാട്ടുകാരിയായ അനഘ ദിനേഷ് സംസാരിച്ചു. കാനഡയിലെ ബ്രിട്ടിഷ് കൊളമ്പിയ പ്രൊവിൻസിലെ വാൻകൂവർ സിറ്റിയിൽ കനേഡിയൻ ഹെൽത്ത് ഡിപ്പാർട്ട് മെൻ്റന് കീഴിൽ ഡയറ്റ് ടെക്നിഷ്യൻ ആയി ജോലി ചെയ്യുന്ന അനഘ ദിനേഷ് തൻ്റെ നാട്ടനുഭവങ്ങളും കനേഡിയൻ അനുഭവങ്ങളും ഹൃദ്യമായി പങ്കുവെച്ചത് സദസ്സിനാകെ പ്രചോദനമായി.

അനുമോദനത്തിന് മറുപടിയായി , കേന്ദ്ര സർക്കാർ നടത്തുന്ന NET / JRF പരിക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 80ാം റാങ്കോടെ ഉന്നത വിജയം നേടിയ മാധവ് . ബിഎസ് , BSc ജോഗ്രഫി പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയിൽ ഏഴാം റാങ്ക് നേടിയ ശിവനന്ദ .എം പി എന്നിവർ സംസാരിച്ചു. ഉന്നത വിജയികൾക്കും രക്ഷിതാക്കൾക്കും ഏറെ ഹൃദ്യമായി പരിപാടി മാറി. മക്കൾക്ക് ഉന്നത വിദ്യാഭ്യാസവും നല്ല കരിയറും നേടിക്കൊടുക്കുന്നതോടൊപ്പം അവരെ നല്ല മനസ്സുള്ളവരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റണമെന്നുള്ള സന്ദേശവും ചടങ്ങിലുണ്ടായി.

ചടങ്ങിൽ വായനശാല പ്രസിഡൻ്റ് കെ.കെ.രാജേഷ് മാസ്റ്റർ അധ്യക്ഷനായി. സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, രക്ഷാധികാരി ഇ.നാരായണൻ മാസ്റ്റർ, ടി.സി.സജീവൻ, കെ.കെ. ഗിരീഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.

ശശിധരൻ കെ.കെ., സജി പി.കെ., കുഞ്ഞിരാമൻ കെ.കെ., വി.കെ. വിജയൻ മാസ്റ്റർ, രജിഷ എം.കെ. ,ഹരീഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Congratulations top achievers Palayad

Next TV

Related Stories
ചിറയിൽപ്പീടിക റെയിൽവെ അടിപ്പാതക്ക് ജീവൻ വക്കുന്നു; ആർ ബി ഡി സി പ്രാഥമിക പരിശോധന നടത്തി

Jun 12, 2025 11:59 AM

ചിറയിൽപ്പീടിക റെയിൽവെ അടിപ്പാതക്ക് ജീവൻ വക്കുന്നു; ആർ ബി ഡി സി പ്രാഥമിക പരിശോധന നടത്തി

ചിറയിൽപ്പീടിക റെയിൽവെ അടിപ്പാത - ആർ ബി ഡി സി പ്രാഥമിക പരിശോധന...

Read More >>
വടകരയിൽ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ്; മൂന്ന് പേർ പിടിയിൽ

Jun 12, 2025 06:28 AM

വടകരയിൽ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ്; മൂന്ന് പേർ പിടിയിൽ

വടകരയിൽ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച...

Read More >>
ദത്തെടുക്കല്‍; വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Jun 11, 2025 09:45 PM

ദത്തെടുക്കല്‍; വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിദ്യാതീരം പദ്ധതിയുടെ ഭാഗമായ ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ...

Read More >>
മാലിന്യം ഓടയിലേക്ക്; വില്യാപ്പള്ളിയിലെ കെട്ടിട സമുച്ചയത്തിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി

Jun 11, 2025 04:52 PM

മാലിന്യം ഓടയിലേക്ക്; വില്യാപ്പള്ളിയിലെ കെട്ടിട സമുച്ചയത്തിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി

വില്യാപ്പള്ളി കെട്ടിട സമുച്ചയത്തില്‍ നിന്നു ശുചിമുറിമാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി...

Read More >>
വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 11, 2025 04:25 PM

വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup