---
title: "മാലിന്യം ഓടയിലേക്ക്; വില്യാപ്പള്ളിയിലെ കെട്ടിട സമുച്ചയത്തിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി"
english_title: "Complaint toilet waste discharged Villiyapally building complex"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295658/complaint-toilet-waste-discharged-villiyapally-building-complex"
published_at: "2025-06-11T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68496bca061e9_vilyapalli.jpg"
keywords: []
---

# മാലിന്യം ഓടയിലേക്ക്; വില്യാപ്പള്ളിയിലെ കെട്ടിട സമുച്ചയത്തിൽ നിന്ന് ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി

> **Lead Summary:** **വില്യാപ്പള്ളി : **വില്യാപ്പള്ളി കെട്ടിട സമുച്ചയത്തില്‍ നിന്നു ശുചിമുറിമാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം പന്ത്രണ്ട് ദിവസമായി ഒഴുകിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

**വില്യാപ്പള്ളി : **വില്യാപ്പള്ളി കെട്ടിട സമുച്ചയത്തില്‍ നിന്നു ശുചിമുറിമാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം പന്ത്രണ്ട് ദിവസമായി ഒഴുകിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്.

കെട്ടിടത്തില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന മുറികളുമുണ്ട്. കെട്ടിടത്തിലെ ശുചിമുറികളില്‍ നിന്നുള്ള മാലിന്യമാണ് റോഡിലൂടെ ഒഴുകുന്നത്.

മെഡിക്കല്‍ ലാബ് ഉള്‍പ്പെടെഉള്ള സ്ഥാപനങ്ങളിലേക്ക് ഈ മാലിന്യം കടന്നു വേണം പോകാന്‍. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കു പോകാനും മാലിന്യത്തില്‍ ചവിട്ടണം. വില്യാപ്പള്ളിയുടെ ഹൃദയഭാഗത്താണ് ഈ കെട്ടിടം. ശക്തമായ മഴയില്‍ മാലിന്യം ഒഴുകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

മഴ മാറിയപ്പോഴാണു വിവരം അറിയുന്നത്. അതോടെ ദുര്‍ഗന്ധവും രൂക്ഷമായി മാലിന്യം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉണ്ട്. മഴ ശക്തമാകുന്നതിന് മുന്‍പ് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295658/complaint-toilet-waste-discharged-villiyapally-building-complex)