---
title: "വില്യാപ്പള്ളിയിൽ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു, സമരത്തിനൊരുങ്ങി രാഷ്ട്രീയയുവജനതാദൾ "
english_title: "Toilet waste flows road Villiyapally political youth wing prepares strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295822/toilet-waste-flows-road-villiyapally-political-youth-wing-prepares-strike"
published_at: "2025-06-12T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684aa58622367_2.jpg"
keywords: []
---

# വില്യാപ്പള്ളിയിൽ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു, സമരത്തിനൊരുങ്ങി രാഷ്ട്രീയയുവജനതാദൾ 

> **Lead Summary:** **വില്ല്യാപ്പള്ളി: **ടൗണിലെ കെട്ടിട സമുച്ചയത്തിൽ നിന്നു കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് തടയാത്ത ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ അമർഷം രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാർഥിജനതയുടെയും സംയുക്ത യോഗം പഞ്ചായത്ത് നിലപാടിനെ അപലപിച്ചു.

## Article Content

**വില്ല്യാപ്പള്ളി: **ടൗണിലെ കെട്ടിട സമുച്ചയത്തിൽ നിന്നു കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് തടയാത്ത ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ അമർഷം രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാർഥിജനതയുടെയും സംയുക്ത യോഗം പഞ്ചായത്ത് നിലപാടിനെ അപലപിച്ചു.

മലിനജനം ഒഴുക്കുന്നത് മൂലം ഒരാഴ്ചയായി യാത്രക്കാരും വ്യാപാരികളും ദുർഗന്ധം സഹിച്ചു കൊണ്ടാണ് ടൗണിൽ നിൽക്കുന്നത്. മഴ തുടങ്ങിയതോടെ വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രക്കാരുടെ മേൽ മാലിന്യം തെറിക്കുകയും ചെയ്യുന്നു. എന്നിട്ടും അനങ്ങാപാറ നയം തുടരുന്ന അധികൃതർക്കെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാൻ പഞ്ചായത്ത്തല യോഗം തീരുമാനിച്ചു.

എൽഎസ്എസ്, യുഎസ്എസ് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു ഉന്നതവിജയികളെയും അനുമോദിക്കാൻ യോഗം തീരുമാനിച്ചു. ആർജെഡി ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.ഷിജിൻ അധ്യക്ഷത വഹിച്ചു. എം.ടി.കെ.സുധീഷ്, ഷിജിത്ത് മലയിൽ, വിസ്മയ മുരളീധരൻ, സ്നേഹിൽ ശശി, ഉണ്ണികൃഷ്ണൻ, ജിഷ്ണു, ജസിൻ രാജ്, ഗൗതം, സൂര്യദേവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295822/toilet-waste-flows-road-villiyapally-political-youth-wing-prepares-strike)